തലിച്ചാലം കോളനിയിൽ സാനിറ്റൈസർ വിതരണം

തൃക്കരിപ്പൂർ: കോവിഡ് പ്രതിരോധപ്രവർത്തന ഭാഗമായി ഭവനസന്ദർശനവും സാനിറ്റൈസർ വിതരണവുമായി തലിച്ചാലം കോളനിയിൽ ആരോഗ്യപ്രവർത്തകർ. പത്താം വാർഡിലെ കോളനിയിലുൾപ്പെടുന്ന 19 കുടുംബങ്ങളിലുമെത്തിയാണ് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇവിടെ ഒരാൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീടുകളിലെ കുടുംബാംഗങ്ങളുമായി കാര്യങ്ങൾ ബോധ്യപ്പെടുത്തി സാനിറ്റൈസർ വിതരണം ചെയ്തശേഷം വീടുകളിൽ സ്​റ്റിക്കർ പതിച്ചു. പഞ്ചായത്ത് അംഗം ടി.വി. വിനോദ്കുമാർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി.എം. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ സിവിൽ ഡിഫൻസ് വളൻറിയർ കെ. സുനിൽകുമാർ, ആശ വർക്കർ എം. ജലജ എന്നിവരും പങ്കെടുത്തു. പടം tkp sanitizer ഇളമ്പച്ചി തലിച്ചാലം കോളനിയിൽ ഭവനസന്ദർശന ഭാഗമായി ആരോഗ്യപ്രവർത്തകർ സാനിറ്റൈസർ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT