പടന്നയിൽ ഒമ്പതുപേർക്ക് പോസിറ്റിവ്

പടന്ന: കഴിഞ്ഞ ദിവസം പടന്ന പി.എച്ച്.സിയുടെ നേതൃത്വത്തിൽ 45 പേരിൽ നടത്തിയ ആൻറിജൻ ടെസ്​റ്റിൽ ഒമ്പതുപേർക്ക് പോസിറ്റിവ് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചവരിൽ പഞ്ചായത്ത് ഡ്രൈവറും ബാങ്ക് ജീവനക്കാരനും ഉൾപ്പെടുന്നു. പടന്ന കോഓപറേറ്റിവ് ബാങ്കിലെ രണ്ടു ജീവനക്കാർക്ക് നേരത്തെ പോസിറ്റിവ് സ്ഥിരീകരിച്ചതിനാൽ ബാങ്ക് അടച്ചുപൂട്ടിയിരുന്നു. പഞ്ചായത്ത് ഓഫിസും ബാങ്കും അണുമുക്തമാക്കിയ ശേഷം ചൊവ്വാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. കോവിഡ് വ്യാപനം തടയാൻ എല്ലാവരും നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.