എൽ.ഡി.എഫ് ജനകീയ വിചാരണ

തൃക്കരിപ്പൂർ: നിക്ഷേപ തട്ടിപ്പ് കേസിൽപെട്ട മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് തൃക്കരിപ്പൂരിൽ ജനകീയ വിചാരണ നടത്തി. ബസ്​സ്​റ്റാൻഡ്​ പരിസരത്ത് എൽ.ജെ.ഡി ജില്ല സെക്രട്ടറി വി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. സി. നാരായണൻ, എം.കെ. ഹാജി, കെ.വി. ജനാർദനൻ, കെ.വി. ഗോപാലൻ എന്നിവർ സംസാരിച്ചു. എം. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പി. കുഞ്ഞമ്പു, പി.പി. നാരായണൻ, ടി.വി. ബാലകൃഷ്ണൻ, ടി.വി. കുഞ്ഞികൃഷ്ണൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, എൻ. സുകുമാരൻ, എം.വി. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. എൽ.ഡി.എഫ് തൃക്കരിപ്പൂരിൽ നടത്തിയ ജനകീയ വിചാരണ എൽ.ജെ.ഡി ജില്ല സെക്രട്ടറി വി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.