കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാറിനെതിരെ മഹിള കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ല്യോട്ട് അമ്മമാരുടെ പ്രതിരോധ സംഗമം നടത്തി. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. കേസിൽ സി.പി.എം ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തുന്നതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് ശ്രീകല പുല്ലൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, ഡി.സി.സി ജനറൽ സെക്രട്ടറി ധന്യ സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ, രക്തസാക്ഷികളായ കൃപേഷിൻെറയും ശരത് ലാലിൻെറയും രക്ഷിതാക്കളായ കൃഷ്ണൻ, സത്യനാരായണൻ, യൂത്ത് കോൺഗ്രസ് പാർലമൻെറ് മണ്ഡലം മുൻ പ്രസിഡൻറ് സാജിദ് മവ്വൽ, പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് പദ്മരാജൻ ഐങ്ങോത്ത്, സി.കെ. അരവിന്ദൻ, എം.കെ. ബാബുരാജ്, മഹിള കോൺഗ്രസ് നേതാക്കളായ സി. ശ്യാമള കാഞ്ഞങ്ങാട്, പത്മിനി കൃഷ്ണൻ, തങ്കമണി സി. നായർ, ലത പനയാൽ, കെ. ഉമാവതി, സിന്ധു പത്മനാഭൻ, ഉഷ ആയമ്പാറ, ഇന്ദിര കൊടവലം, തമ്പായി കല്ല്യോട്ട് എന്നിവർ പങ്കെടുത്തു. kallyot കല്ല്യോട്ട് അമ്മമാരുടെ പ്രതിരോധ സംഗമം ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.