Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഇരട്ടക്കൊല അന്വേഷണം...

ഇരട്ടക്കൊല അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ അമ്മമാരുടെ പ്രതിരോധ സംഗമം

text_fields
bookmark_border
കാഞ്ഞങ്ങാട്​: പെരിയ ഇരട്ട കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാറിനെതിരെ മഹിള കോൺഗ്രസ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ല്യോട്ട് അമ്മമാരുടെ പ്രതിരോധ സംഗമം നടത്തി. ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ഉദ്​ഘാടനം ചെയ്​തു. കേസിൽ സി.പി.എം ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തുന്നതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഹിള കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡൻറ്​ ശ്രീകല പുല്ലൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, ഡി.സി.സി ജനറൽ സെക്രട്ടറി ധന്യ സുരേഷ്, യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡൻറ്​ ബി.പി. പ്രദീപ് കുമാർ, രക്​തസാക്ഷികളായ കൃപേഷി​ൻെറയും ശരത് ലാലി​ൻെറയും രക്ഷിതാക്കളായ കൃഷ്ണൻ, സത്യനാരായണൻ, യൂത്ത് കോൺഗ്രസ്‌ പാർലമൻെറ്​ മണ്ഡലം മുൻ പ്രസിഡൻറ്​ സാജിദ് മവ്വൽ, പ്രവാസി കോൺഗ്രസ്‌ ജില്ല പ്രസിഡൻറ്​ പദ്മരാജൻ ഐങ്ങോത്ത്, സി.കെ. അരവിന്ദൻ, എം.കെ. ബാബുരാജ്, മഹിള കോൺഗ്രസ്‌ നേതാക്കളായ സി. ശ്യാമള കാഞ്ഞങ്ങാട്, പത്​മിനി കൃഷ്ണൻ, തങ്കമണി സി. നായർ, ലത പനയാൽ, കെ. ഉമാവതി, സിന്ധു പത്മനാഭൻ, ഉഷ ആയമ്പാറ, ഇന്ദിര കൊടവലം, തമ്പായി കല്ല്യോട്ട് എന്നിവർ പങ്കെടുത്തു. kallyot കല്ല്യോട്ട്​ അമ്മമാരുടെ പ്രതിരോധ സംഗമം ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story