മുസ്‌ലിം ലീഗ് ജില്ല ആസ്​ഥാനത്തേക്ക് എന്‍.വൈ.എൽ മാർച്ച്

കാസർകോട്: ജ്വല്ലറി തട്ടിപ്പിലൂടെ കോടികൾ അഴിമതി നടത്തിയ എം.സി. ഖമറുദ്ദീൻ രാജിവെക്കണമെന്നും എം.എൽ.എയെ സംരക്ഷിക്കുന്ന മുസ്‌ലിം ലീഗ് നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ട് നാഷനൽ യൂത്ത് ലീഗ് ജില്ല കമ്മിറ്റി മുസ്‌ലിം ലീഗ് ജില്ല ആസ്​ഥാനത്തേക്ക് നടത്തിയ മാർച്ച്‌ പൊലീസ് തടഞ്ഞു. പുതിയ ബസ് സ്​റ്റാൻഡ് പരിസരത്തുനിന്ന് പ്ലക്കാർഡേന്തി നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഐ.എൻ.എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം മാർച്ച് ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, പ്രസിഡൻറ്​ മൊയ്‌തീൻ കുഞ്ഞി കളനാട്, യൂത്ത് ലീഗ് സ്​റ്റേറ് ട്രഷറർ റഹീം ബെണ്ടിച്ചാൽ എന്നിവർ സംസാരിച്ചു. നാഷനൽ യൂത്ത് ലീഗ് പ്രസിഡൻറ്​ അഡ്വ. ഷെയ്ഖ് ഹനീഫ്, സെക്രട്ടറി പി.എച്ച്. ഹനീഫ്, സിദ്ദീഖ് ചേരങ്കൈ, റാഷിദ്‌ ബേക്കൽ, അബൂബക്കർ പൂച്ചക്കാട്, അൻവർ മാങ്ങാടൻ, ഇ.എൽ. നാസർ, സിദ്ദീഖ് ചെങ്കള, മുസമ്മിൽ കോട്ടപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി. ksd nyl: നാഷനൽ യൂത്ത് ലീഗ് ജില്ല കമ്മിറ്റി മുസ്‌ലിം ലീഗ് ജില്ല ആസ്​ഥാനത്തേക്ക് നടത്തിയ മാർച്ച്‌ എം.സി. ഖമറുദ്ദീന് എം.എൽ.എയായി തുടരാൻ അർഹതയില്ല - എസ്.ഡി.പി.ഐ കാസർകോട്: ജ്വല്ലറി കച്ചവടത്തി​ൻെറ പേരിൽ നൂറുകണക്കിനാളുകളിൽ നിന്നും നിക്ഷേപം സ്വീകരിച്ച് നിക്ഷേപകരെ വഞ്ചിച്ച എം.സി. ഖമറുദ്ദീന് എം.എൽ.എയായി തുടരാൻ അർഹതയില്ലെന്ന് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ താൽപര്യങ്ങൾക്കും നിലകൊള്ളേണ്ട ജനപ്രതിനിധി സമൂഹത്തെയും നിക്ഷേപകരെയും കബളിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ധാർമികതയില്ലാതെ സ്വന്തം താൽപര്യത്തിനുവേണ്ടി രാഷ്​ട്രീയ പ്രവർത്തനം നടത്തുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന ഇത്തരക്കാരെ പൊതുരംഗത്തുനിന്നും മാറ്റിനിർത്താൻ പൊതുസമൂഹം തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ എൻ.യു. അബ്​ദുൽ സലാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ ഇഖ്ബാൽ ഹൊസങ്കടി, ജനറൽ സെക്രട്ടറി ഖാദർ അറഫ, സെക്രട്ടറി അബ്​ദുല്ല എരിയാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.