നീലേശ്വരത്തെ കോൺഗ്രസ് നേതാക്കൾ നിരീക്ഷണത്തിൽ

നീലേശ്വരം: തൃക്കരിപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നീലേശ്വരം പൊലീസ് സ്​റ്റേഷനിലേക്ക്​ നടത്തിയ മാർച്ചിൽ പങ്കെടുത്തവർ കൂട്ടത്തോടെ നിരീക്ഷണത്തിൽ പോയി. മാർച്ചിൽ പങ്കെടുത്ത നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ മഡിയൻ ഉണ്ണികൃഷ്ണന് കോവിഡ് സ്​ഥിരീകരിച്ച സാഹചര്യത്തിലാണ് നേതാക്കൾ ഉൾപ്പെടെയുള്ള 55ഓളം പേർ ക്വാറൻറീനിലായത്. ഡി.സി.സി വൈസ് പ്രസിഡൻറ്​ പി.കെ. ഫൈസൽ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സത്യനാഥൻ അച്ചാംതുരുത്തി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ പി. രാമചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ, നഗരസഭ കൗൺസിലർ കെ.വി. ശശികുമാർ, ഷോബി കെ. തോമസ്, രാജേഷ് തമ്പാൻ, ഷുഹൈബ് തൃക്കരിപ്പൂർ, നവനീത് ചന്ദ്രൻ, ഇ. ഷജീർ, സജീഷ് കൈതക്കാട്, ശിവൻ അരവത്ത്, സോജു തൃക്കരിപ്പൂർ എന്നിവരുൾപ്പെടെയുള്ളവരാണ് ക്വാറൻറീനിൽ പോയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT