അധ്യാപകർക്കായി പുസ്തക ആസ്വാദനക്കുറിപ്പ് മത്സരം

ചെറുവത്തൂർ:​ െസപ്​റ്റംബർ 14 ഗ്രന്ഥശാലാദിനത്തി​ൻെറ ഭാഗമായി ചെറുവത്തൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ബി.ആർ.സി പരിധിയിലെ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകർക്കായി കോവിഡ്കാല വായനയെ ആസ്പദമാക്കിയുള്ള പുസ്തക ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ കോവിഡ് കാലത്ത് വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തെപ്പറ്റിയുള്ള 300 വാക്കിൽ കവിയാതെയുള്ള ആസ്വാദനക്കുറിപ്പുകൾ ​െസപ്​റ്റംബർ 18നകം ചെറുവത്തൂർ ബി.ആർ.സി ഓഫിസിലോ, പഞ്ചായത്ത് ചുമതലയുള്ള ട്രെയിനർമാരെയോ സി.ആർ.സി കോഓഡിനേറ്റർമാരെയോ ഏൽപിക്കേണ്ടതാണെന്ന് ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.