നീലേശ്വരം റെയിൽവേ സ്​റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്​റ്റോപ് അനുവദിക്കണം -രാജ്മോഹൻ ഉണ്ണിത്താൻ എം.പി

നീലേശ്വരം: നീലേശ്വരം റെയിൽവേ സ്​റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക്​ സ്​റ്റോപ് അനുവദിക്കുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ഭാരവാഹികൾ സമർപ്പിച്ച നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു എം.പി. പ്രസിഡൻറ്​ നന്ദകുമാർ കോറോത്ത്, സെക്രട്ടറി കെ.വി. സുനിൽരാജ്, കെ.വി. പ്രിയേഷ്കുമാർ, കെ. സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ഇൻറർസിറ്റി, ചെന്നൈ മെയിൽ, നേത്രാവതി എക്സ്പ്രസ് ട്രെയിനുകൾക്ക് സ്​റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചത്. പള്ളിക്കര റെയിൽവേ മേൽപാലം നിർമാണ പ്രവൃത്തി പുനരാരംഭിക്കുന്നതിന് ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും എം.പി പറഞ്ഞു. NLR_Nivedanam നീലേശ്വരം റെയിൽ വികസന ജനകീയ കൂട്ടായ്മ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക്​ നിവേദനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.