Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2020 11:58 PM GMT Updated On
date_range 9 Sep 2020 11:58 PM GMTനീലേശ്വരം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണം -രാജ്മോഹൻ ഉണ്ണിത്താൻ എം.പി
text_fieldsbookmark_border
നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ഭാരവാഹികൾ സമർപ്പിച്ച നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു എം.പി. പ്രസിഡൻറ് നന്ദകുമാർ കോറോത്ത്, സെക്രട്ടറി കെ.വി. സുനിൽരാജ്, കെ.വി. പ്രിയേഷ്കുമാർ, കെ. സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ഇൻറർസിറ്റി, ചെന്നൈ മെയിൽ, നേത്രാവതി എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചത്. പള്ളിക്കര റെയിൽവേ മേൽപാലം നിർമാണ പ്രവൃത്തി പുനരാരംഭിക്കുന്നതിന് ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും എം.പി പറഞ്ഞു. NLR_Nivedanam നീലേശ്വരം റെയിൽ വികസന ജനകീയ കൂട്ടായ്മ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് നിവേദനം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story