മേലത്ത്​ നാരായണൻ നമ്പ്യാരെ അനുസ്​മരിച്ചു

കാസർകോട്​: സഹകാരിയും സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസി​ൻെറ സമുന്നത നേതാവുമായ മേലത്ത് നാരായണൻ നമ്പ്യാരെ ഡി.സി.സി നേതൃത്വത്തിൽ അനുസ്​മരിച്ചു. ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ഉദ്​ഘാടനം ചെയ്​തു. ഡി.സി.സി വൈസ് പ്രസിഡൻറ്​ പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ്​ കെ.പി. കുഞ്ഞിക്കണ്ണൻ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, കെ.പി.സി.സി അംഗം പി.എ. അഷ്‌റഫലി, ഡി.സി.സി ഭാരവാഹികളായ പി.ജി. ദേവ്, അഡ്വ.കെ.കെ.രാജേന്ദ്രൻ, അഡ്വ. എ. ഗോവിന്ദൻ നായർ, കരുൺ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാർ, കെ.വി.സുധാകരൻ,ബാലകൃഷ്ണൻ പെരിയ, എം. അസിനാർ, സി.വി. ജെയിംസ്, കെ.പി. പ്രകാശൻ, ഗീതാകൃഷ്ണൻ, ധന്യ സുരേഷ്, പി.വി. സുരേഷ്, മാമുനി വിജയൻ, കെ. ഖാലിദ്, കെ. ബലരാമൻ നമ്പ്യാർ, ഡി.എം.കെ. മുഹമ്മദ്‌, എം. പുരുഷോത്തമൻ നായർ, അർജുനൻ തായലങ്ങാടി, മണികണ്ഠൻ ഒമ്പയിൽ, അച്ചേരി ബാലകൃഷ്ണൻ, ബാബു മണിയങ്ങാനം എന്നിവർ സംബന്ധിച്ചു. കാഞ്ഞങ്ങാട്​: സ്വാതന്ത്ര്യസമര സേനാനിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന മേലത്ത് നാരായണൻ നമ്പ്യാരുടെ ചരമദിനം ആചരിച്ചു. ​െഎങ്ങോത്ത്​ തിരംഗ ക്ലബി​ൻെറ നേതൃത്വത്തിൽ അനുസ്മരണം നടന്നു. പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു. തോമസ് മാസ്​റ്റർ, പ്രഭാകരൻ പേരയിൽ, പ്രശാന്തൻ മാസ്​റ്റർ, പ്രദീപ്, നിധീഷ് കടയങ്ങൻ തുടങ്ങിയവർ സംസാരിച്ചു. melath2മേലത്ത് നാരായണൻ നമ്പ്യാരുടെ 35ാമത് ചരമവാർഷിക ദിനാചരണം ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.