ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി

കാഞ്ഞങ്ങാട്: കോവിഡ്​ മഹാമാരിയിൽ ദുരിതമനുഭവിക്കുമ്പോൾ കേരളത്തിലെ ജനതയെ ചേർത്തുപിടിക്കുന്ന സംസ്ഥാന സർക്കാറി​ൻെറ കരങ്ങൾക്ക് ശക്തിപകരുന്നതിനായി മേലാങ്കോട് അരയാൽതറ കേന്ദ്രമായി പ്രവർത്തിക്കുന്ന കൂട്ടായ്മ അരയാൽ ബ്രദേഴ്​സ്​ ബിരിയാണി ഫെസ്​റ്റിലൂടെ സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച്​ കൂട്ടായ്മ കേന്ദ്രമായ അരയാൽ തറയിൽവെച്ച് ജില്ല കമ്മിറ്റി അംഗവും സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ അഡ്വ. പി. അപ്പുക്കുട്ടൻ തുക ഏറ്റുവാങ്ങി. കാഞ്ഞങ്ങാടി​ൻെറ സാമൂഹിക സന്നദ്ധ മേഖലകളിൽ കൃത്യമായ ഇടപെടൽ നടത്തുന്ന മേലാങ്കോട്, അതിയാമ്പൂർ, നെല്ലിക്കാട്ട്, കാലിക്കടവ്, ഉദയംകുന്ന് തുടങ്ങിയ പ്രദേശത്തെ ആളുകളുടെ കൂട്ടായ്മയാണ് അരയാൽ ബ്രദേഴ്സ്. രക്തദാനം, ജൈവ പച്ചക്കറി, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ സന്നദ്ധ മേഖലകളിൽ നാടിനു തുണയാണ് ഈ കൂട്ടായ്​മ. പി. വാസുദേവൻ, എം. വേണുഗോപാലൻ, വി.വി. ചന്ദ്രൻ, തമ്പാൻ അതിയാമ്പൂർ, വിനോദ് കുമാർ, എം. സതീശൻ എന്നിവർ സംസാരിച്ചു. arayal അരയാൽ ബ്രദേഴ്​സ്​ ബിരിയാണി ഫെസ്​റ്റിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്​ നൽകാനായി അഡ്വ. പി. അപ്പുക്കുട്ടൻ​ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.