Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2 Sep 2020 11:58 PM GMTദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി
text_fieldsbookmark_border
കാഞ്ഞങ്ങാട്: കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുമ്പോൾ കേരളത്തിലെ ജനതയെ ചേർത്തുപിടിക്കുന്ന സംസ്ഥാന സർക്കാറിൻെറ കരങ്ങൾക്ക് ശക്തിപകരുന്നതിനായി മേലാങ്കോട് അരയാൽതറ കേന്ദ്രമായി പ്രവർത്തിക്കുന്ന കൂട്ടായ്മ അരയാൽ ബ്രദേഴ്സ് ബിരിയാണി ഫെസ്റ്റിലൂടെ സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കൂട്ടായ്മ കേന്ദ്രമായ അരയാൽ തറയിൽവെച്ച് ജില്ല കമ്മിറ്റി അംഗവും സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ അഡ്വ. പി. അപ്പുക്കുട്ടൻ തുക ഏറ്റുവാങ്ങി. കാഞ്ഞങ്ങാടിൻെറ സാമൂഹിക സന്നദ്ധ മേഖലകളിൽ കൃത്യമായ ഇടപെടൽ നടത്തുന്ന മേലാങ്കോട്, അതിയാമ്പൂർ, നെല്ലിക്കാട്ട്, കാലിക്കടവ്, ഉദയംകുന്ന് തുടങ്ങിയ പ്രദേശത്തെ ആളുകളുടെ കൂട്ടായ്മയാണ് അരയാൽ ബ്രദേഴ്സ്. രക്തദാനം, ജൈവ പച്ചക്കറി, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ സന്നദ്ധ മേഖലകളിൽ നാടിനു തുണയാണ് ഈ കൂട്ടായ്മ. പി. വാസുദേവൻ, എം. വേണുഗോപാലൻ, വി.വി. ചന്ദ്രൻ, തമ്പാൻ അതിയാമ്പൂർ, വിനോദ് കുമാർ, എം. സതീശൻ എന്നിവർ സംസാരിച്ചു. arayal അരയാൽ ബ്രദേഴ്സ് ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി അഡ്വ. പി. അപ്പുക്കുട്ടൻ കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story