നിക്ഷേപ തുക അടിയന്തരമായി തിരിച്ചു നൽകണം -സി.പി.എം

കാസർകോട്‌: ഫാഷൻ ജ്വല്ലറി തട്ടിപ്പിൽ നിക്ഷേപ തുക അടിയന്തരമായി തിരിച്ചുനൽകണമെന്ന്‌ സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. ജ്വല്ലറി പ്രശ്‌നം വലിയ സാമ്പത്തിക തട്ടിപ്പാണ്‌. അന്വേഷണം ഊർജിതമാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണം. തട്ടിപ്പിന്‌ നേതൃത്വം നൽകിയ നേതാവ്‌ എം.എൽ.എ സ്ഥാനം രാജിവെക്കുന്നതാണ്‌ ഉചിതം. പാവപ്പെട്ടവരുടെയടക്കം പണം തട്ടിയ സംഭവത്തിൽ യു.ഡി.എഫ്‌ ജില്ല, സംസ്​ഥാന നേതാക്കൾ നിലപാട്‌ വ്യക്​തമാക്കണം. തട്ടിപ്പിന്‌ നേതൃത്വം കൊടുക്കുന്ന നേതാക്കളെ തുടർച്ചയായി സംരക്ഷിക്കുന്ന നിലപാട്‌ എന്തുകൊണ്ടാണ്‌ മുസ്​ലിംലീഗ്‌ സ്വീകരിക്കുന്നതെന്ന്‌ വ്യക്​തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.