പള്ളിക്കര ചെര്‍ക്കപ്പാറ ഓപണ്‍ സ്​റ്റേഡിയം നാടിന് സമര്‍പ്പിച്ചു

ഉദുമ: പള്ളിക്കര ചെര്‍ക്കപ്പാറയില്‍ പൂര്‍ത്തിയായ ഓപണ്‍ സ്​റ്റേഡിയം ഉദ്ഘാടനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിച്ചു. കേരളോത്സവവും മറ്റ് കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നതിനുള്ള​ സ്ഥലപരിമിതികള്‍ മറികടക്കാനുള്ള മാര്‍ഗമാണ് സ്​റ്റേഡിയം. രണ്ടേക്കര്‍ സ്ഥലത്ത് പൂര്‍ത്തിയാകുന്ന കളിക്കളത്തില്‍ കോവിഡിനുശേഷം ആര്‍പ്പുവിളികളുയരും. ഫുട്‌ബാള്‍, വോളിബാള്‍, അത്‌ലറ്റിക്, കബഡി തുടങ്ങി വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന സ്​റ്റേഡിയം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തി​ൻെറ അഭിമാന പദ്ധതിയാണ്. ബ്ലോക്ക് പഞ്ചായത്തി​ൻെറ 2018-19, 2019-20 വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് സ്​റ്റേഡിയം പണികഴിപ്പിച്ചത്. ഫെബ്രുവരി അവസാനവാരം പണി പൂര്‍ത്തിയായ സ്​​റ്റേഡിയം ഉദ്ഘാടനം ഏപ്രിലില്‍ നടത്താനിരിക്കെയാണ് നിനച്ചിരിക്കാതെ കോവിഡ് വില്ലനായെത്തിയത്. 40 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും ആറുലക്ഷം രൂപ ജില്ല പഞ്ചായത്തും വകയിരുത്തി സംയുക്തമായി നിര്‍മിച്ച സ്​റ്റേഡിയം പള്ളിക്കര പഞ്ചായത്തി​ൻെറ അനുമതിയോടെ ഒരുങ്ങുകയാണ്. 700 പേര്‍ക്ക്് ഒരേസമയം മത്സരം ആസ്വദിക്കാവുന്ന തരത്തിലാണ് ഗാലറി നിർമിച്ചിരിക്കുന്നത്. ഇതോടുചേര്‍ന്ന് പവിലിയന്‍കൂടി തയാറാക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത് അധികബാധ്യതകള്‍ വന്നതിനാല്‍ അടുത്ത വര്‍ഷത്തെ ബജറ്റില്‍ ഇതിനായി തുക വകയിരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം. ഗൗരി അധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ്​ പി. ഇന്ദിര മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ കരുണാകരന്‍ കുന്നത്ത്, ഡിവിഷന്‍ മെംബര്‍ കെ. ഭാനുമതി, വാര്‍ഡ്​ മെംബര്‍ കെ. രവീന്ദ്രന്‍, രാഘവന്‍ വെളുത്തോളി, ക്ലബ് ഭാരവാഹി ടി. അശോകന്‍ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. സോളമന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വനിത ക്ഷേമ ഓഫിസര്‍ സുരേഷ് കസ്തൂരി നന്ദിയും പറഞ്ഞു. sports പള്ളിക്കര ചെര്‍ക്കപ്പാറയില്‍ ഓപണ്‍ സ്​റ്റേഡിയം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.