ഹോം കെയര്‍ സേവനത്തിന് ആദരം

കാസർകോട്: ലോക്ഡൗണ്‍ കാലത്ത് ഹോം കെയര്‍ സേവനങ്ങള്‍ നടത്തിയ മെഡിക്കല്‍ ജീവനക്കാരെ ആല്‍ഫ ചാരിറ്റബിള്‍ ട്രസ്​റ്റ്​ വീരശൃംഖല അവാര്‍ഡ് നൽകി ആദരിച്ചു. ഹോം കെയർ ടീം അംഗങ്ങളായ ഇന്ദിര ദേവി, സവിതകുമാരി, അനീഷ് കുമാർ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. ആല്‍ഫ പാലിയേറ്റിവ് കെയറി‍ൻെറ നാലു ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 18 സൻെററുകളില്‍ രോഗീസന്ദര്‍ശനം നടത്തിയതിനനുസരിച്ചാണ്​ കാഷ് അവാര്‍ഡ് നൽകിയത്. 68 ഹോം കെയര്‍ സ്​റ്റാഫിനായി 7,81,870 രൂപയാണ് പങ്കെടുത്ത ഹോം കെയര്‍ സര്‍വിസിന് ആനുപാതികമായി അവാര്‍ഡായി ട്രസ്​റ്റ്​ ചെയര്‍മാന്‍ കെ.എം. നൂറുദ്ദീൻ പ്രഖ്യാപിച്ചത്. 18 കേന്ദ്രങ്ങളിലായി 8750 രോഗികള്‍ക്കാണ് ജൂണ്‍ 30ലെ കണക്കുപ്രകാരം ആല്‍ഫ പാലിയേറ്റിവ് കെയര്‍, ഹോം കെയര്‍ സേവനങ്ങള്‍ നല്‍കിവരുന്നത്. മാര്‍ച്ച് 25 മുതല്‍ മേയ് 16 വരെയുള്ള കാലയളവില്‍ നഴ്സുമാരുടെ നേതൃത്വത്തില്‍ 3789, ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 571 ഹോം കെയറുകളാണ് നടത്തിയത്. ഇതിനു പുറമെ മെഡിക്കല്‍- ഫിസിയോതെറപ്പി ഔട്ട്പേഷ്യൻറ്​ കെയര്‍ സര്‍വിസും നടത്തി. കാസർകോട് ഹോസ്‌പീസ് പ്രസിഡൻറ്​ ഇസ്മായിൽ മൂസ, കൊച്ചി ലിങ്ക് സൻെറർ പ്രതിനിധി സുബൈദ റഹീം എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മുഖ്യരക്ഷാധികാരി സി.എച്ച്​.എ. റഹീം, പ്രഫ. വി. ഗോപിനാഥൻ, സി.എച്ച്​. മുഹമ്മദ്, പി.എം. മുസ്തഫ, പി. പ്രകാശ് എന്നിവർ സംസാരിച്ചു. ട്രഷറർ മുഹമ്മദ് റഹീസ് സ്വാഗതം പറഞ്ഞു. സെക്രട്ടറി മഹ്മൂദ് എരിയാൽ നന്ദി പറഞ്ഞു. home care ഹോം കെയര്‍ സേവനത്തിന് ആൽഫ ചാരിറ്റബിൾ ട്രസ്​റ്റ്​ ഏർപ്പെടുത്തിയ വീരശൃംഖല അവാര്‍ഡ് കാസർകോട് ഹോസ്‌പീസിലെ ഹോം കെയർ ടീം അംഗങ്ങളായ ഇന്ദിര ദേവി, സവിതകുമാരി, അനീഷ് കുമാർ എന്നിവർ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.