അതുൽ കുടുംബ സഹായ ഫണ്ട് കൈമാറി

ചെറുവത്തൂർ: എരവിൽ ഫുട്ബാൾ അക്കാദമി കാലിക്കടവി​ൻെറ നേതൃത്വത്തിൽ സമാഹരിച്ച അതുൽ കുടുംബ സഹായ ഫണ്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ കൈമാറി. മികച്ച ഫുട്ബാൾ കളിക്കാരനായ അതുൽ ബംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന്​ മരിച്ചിരുന്നു. സാമ്പത്തികമായി ഏറെ ദുരിതം അനുഭവിക്കുന്ന ഈ കുടുംബത്തിൽ സഹോദരിയുടെ നഴ്സിങ്​ പഠനംപോലും മുടങ്ങുന്ന സാഹചര്യത്തിലാണ് ജീവകാരുണ്യ പ്രവർത്തനത്തി​ൻെറ ഭാഗമായി എരവിൽ ഫുട്ബാൾ അക്കാദമി എത്തിയത്. വീട്ടിൽ നടന്ന ചടങ്ങിൽ മുൻ അന്തർദേശീയ ഫുട്ബാൾ താരം എം. സുരേഷ് അതുലി​ൻെറ പിതാവിന് തുക കൈമാറി. കുഞ്ചു, ചിത്രരാജ്, പി.പി. ബിജു, സജിൻ, ശ്രുബിൻ, സി. മാധവൻ, കെ. സുകുമാരൻ, സുമേഷ്, പി.വി. അനീഷ് എന്നിവർ പങ്കെടുത്തു. CHV_Atul Sahaya Fund അതുൽ സഹായ ഫണ്ട് മുൻ അന്തർദേശീയ ഫുട്ബാൾ താരം എം. സുരേഷ് പിതാവിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.