Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 2020-08-27T05:28:04+05:30അതുൽ കുടുംബ സഹായ ഫണ്ട് കൈമാറി
text_fieldsചെറുവത്തൂർ: എരവിൽ ഫുട്ബാൾ അക്കാദമി കാലിക്കടവിൻെറ നേതൃത്വത്തിൽ സമാഹരിച്ച അതുൽ കുടുംബ സഹായ ഫണ്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൈമാറി. മികച്ച ഫുട്ബാൾ കളിക്കാരനായ അതുൽ ബംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മരിച്ചിരുന്നു. സാമ്പത്തികമായി ഏറെ ദുരിതം അനുഭവിക്കുന്ന ഈ കുടുംബത്തിൽ സഹോദരിയുടെ നഴ്സിങ് പഠനംപോലും മുടങ്ങുന്ന സാഹചര്യത്തിലാണ് ജീവകാരുണ്യ പ്രവർത്തനത്തിൻെറ ഭാഗമായി എരവിൽ ഫുട്ബാൾ അക്കാദമി എത്തിയത്. വീട്ടിൽ നടന്ന ചടങ്ങിൽ മുൻ അന്തർദേശീയ ഫുട്ബാൾ താരം എം. സുരേഷ് അതുലിൻെറ പിതാവിന് തുക കൈമാറി. കുഞ്ചു, ചിത്രരാജ്, പി.പി. ബിജു, സജിൻ, ശ്രുബിൻ, സി. മാധവൻ, കെ. സുകുമാരൻ, സുമേഷ്, പി.വി. അനീഷ് എന്നിവർ പങ്കെടുത്തു. CHV_Atul Sahaya Fund അതുൽ സഹായ ഫണ്ട് മുൻ അന്തർദേശീയ ഫുട്ബാൾ താരം എം. സുരേഷ് പിതാവിന് കൈമാറുന്നു
Next Story