ഭെൽ ഇ.എം.എൽ: എം.ഡി.യെ തടഞ്ഞ് തൊഴിലാളി പ്രതിഷേധം

കാസർകോട്: 20 മാസ ശമ്പളം ലഭിക്കാത്ത ഭെൽ ഇ.എം.എൽ തൊഴിലാളികൾ കമ്പനി എം.ഡിയെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. ആറു മാസങ്ങൾക്കു ശേഷം കമ്പനിയിലെത്തിയ എം.ഡിക്കു മുന്നിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. മാസങ്ങൾക്കു മുമ്പേ അടച്ചിട്ട കമ്പനി നിത്യനിദാന ചെലവുകൾക്കു പോലും പണമില്ലാത്തതിനാൽ തുറക്കാൻ കഴിയില്ല എന്നാണ് മാനേജ്മൻെറ് നിലപാട്. ശമ്പളം നൽകുന്ന കാര്യത്തിലും മാനേജ്മൻെറ് ഒളിച്ചുകളി നടത്തുകയാണ്. കമ്പനി അടിയന്തരമായി തുറന്ന് പ്രവർത്തിക്കണമെന്നും ഓണത്തിനുമുമ്പ് ശമ്പളം നൽകണമെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ എസ്.ടി.യു-ഐ.എൻ.ടി.യു.സി യൂനിയനുകൾ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറുമായും ഭെൽ അധികൃതരുമായും ബന്ധപ്പെട്ട് അടിയന്തര തീരുമാനം കൈകൊള്ളുമെന്ന് മാനേജ്മൻെറ് അറിയിച്ചു. കെ.പി. മുഹമ്മദ് അഷ്റഫ്, ബി.എസ്. അബ്​ദുല്ല, വി. പവിത്രൻ, എം. ഗോപിനാഥൻ നായർ, യു. മുഹമ്മദ് ബഷീർ, മുഹമ്മദ് ഇഖ്ബാൽ, സി. ബിജു, ബി.എ. മുഹമ്മദ്, ബി.എ. ഹമീദ് എന്നിവർ നേതൃത്വം നൽകി. ksd bhel: ശമ്പളം ലഭിക്കാത്ത ഭെൽ ഇ.എം.എൽ തൊഴിലാളികൾ കമ്പനി എം.ഡിയെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.