പടന്നയിൽ രണ്ട് റോഡുകൾ അടച്ചു

പടന്ന: കഴിഞ്ഞ ദിവസം കോഴിക്കട ജീവനക്കാരന് കോവിഡ് സ്​ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ച്, ആറ് വാർഡ് സംയുക്​ത ജാഗ്രത സമിതി യോഗം പടന്ന ഗവ.യു.പി സ്കൂളിൽ ചേർന്നു. ക​ണ്ടെയ്​ൻമൻെറ് സോൺ നിലനിൽക്കുന്ന വാർഡുകളിലെ മൂസഹാജി മുക്ക്- പഴയ ബസാർ റോഡ്, ആലക്ക തെക്കോട്ട് റോഡ് എന്നിവ താൽക്കാലികമായി അടച്ചു. പഴയ ബസാറിലെ കോഴിക്കടയും മുൻവശമുള്ള നാല് കടകളും അടച്ചിട്ടു. ഇനി അണുവിമുക്​തമാക്കിയിട്ടേ കടകൾ തുറക്കുകയുള്ളൂ. അതേസമയം ഇന്ന് മറ്റുള്ള കടകൾ തുറന്ന് പ്രവർത്തിക്കും. സമ്പർക്ക വ്യാപനത്തെ തുടർന്ന് തുടർച്ചയായി ഞായറാഴ്ചകളിൽ കടകൾ അടച്ചിട്ടിരുന്നെങ്കിലും ഓണത്തിന് മുന്നോടിയായി വ്യാപാരി പൊതുജന സൗകര്യാർഥമാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്. രാവിലെ എട്ടുമുതൽ വൈകീട്ട്​ ഏഴുവരെ ആയിരിക്കും കടകൾ പ്രവർത്തിക്കുക. ഹോട്ടലുകൾ രാത്രി ഒമ്പതുവരെ പാഴ്സൽ സൗകര്യത്തോട് കൂടിയായിരിക്കും പ്രവർത്തിക്കുക. കടകളിൽ വരുന്നവരുടെ പേര് ഫോൺ നമ്പർ എന്നിവ വ്യാപാരികൾ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. യോഗത്തിൽ പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.വി. മുഹമ്മദ് അസ്​ലം അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ പി.വി. സജീവൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT