Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 11:59 PM GMT Updated On
date_range 2020-08-23T05:29:02+05:30പടന്നയിൽ രണ്ട് റോഡുകൾ അടച്ചു
text_fieldsപടന്ന: കഴിഞ്ഞ ദിവസം കോഴിക്കട ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ച്, ആറ് വാർഡ് സംയുക്ത ജാഗ്രത സമിതി യോഗം പടന്ന ഗവ.യു.പി സ്കൂളിൽ ചേർന്നു. കണ്ടെയ്ൻമൻെറ് സോൺ നിലനിൽക്കുന്ന വാർഡുകളിലെ മൂസഹാജി മുക്ക്- പഴയ ബസാർ റോഡ്, ആലക്ക തെക്കോട്ട് റോഡ് എന്നിവ താൽക്കാലികമായി അടച്ചു. പഴയ ബസാറിലെ കോഴിക്കടയും മുൻവശമുള്ള നാല് കടകളും അടച്ചിട്ടു. ഇനി അണുവിമുക്തമാക്കിയിട്ടേ കടകൾ തുറക്കുകയുള്ളൂ. അതേസമയം ഇന്ന് മറ്റുള്ള കടകൾ തുറന്ന് പ്രവർത്തിക്കും. സമ്പർക്ക വ്യാപനത്തെ തുടർന്ന് തുടർച്ചയായി ഞായറാഴ്ചകളിൽ കടകൾ അടച്ചിട്ടിരുന്നെങ്കിലും ഓണത്തിന് മുന്നോടിയായി വ്യാപാരി പൊതുജന സൗകര്യാർഥമാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്. രാവിലെ എട്ടുമുതൽ വൈകീട്ട് ഏഴുവരെ ആയിരിക്കും കടകൾ പ്രവർത്തിക്കുക. ഹോട്ടലുകൾ രാത്രി ഒമ്പതുവരെ പാഴ്സൽ സൗകര്യത്തോട് കൂടിയായിരിക്കും പ്രവർത്തിക്കുക. കടകളിൽ വരുന്നവരുടെ പേര് ഫോൺ നമ്പർ എന്നിവ വ്യാപാരികൾ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ പി.വി. സജീവൻ സ്വാഗതം പറഞ്ഞു.
Next Story