പഴയകാല കാർഷിക ഉപകരണ പ്രദർശനമൊരുക്കി

ചെറുവത്തൂർ: ലോക നാട്ടറിവ് ദിനത്തിൽ പഴയകാല കാർഷിക സമൃദ്ധിയെ ഓർത്തെടുത്ത് കുട്ടികൾ. കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് ഈ അപൂർവ ഭാഗ്യം ലഭിച്ചത്. സ്വന്തം വീടുകളിൽ കാർഷിക ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. പറ, നാഴി, ഇടങ്ങഴി, ഉലക്ക, ഉരൽ, തട്ട, മുറം, പറ, കിണ്ടി, നിലംതല്ലി തുടങ്ങിയ വിവിധ ഉപകരണങ്ങൾ പ്രദർശനത്തിൽ ഇടംപിടിച്ചു. പരിസ്​ഥിതി ക്ലബ്, സാമൂഹിക ശാസ്ത്ര ക്ലബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടി ഫോക്​ലാൻറ് തൃക്കരിപ്പൂർ ചാപ്റ്റർ ചെയർമാൻ ഡോ. വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.