ചീമേനി ടൗണും പരിസരവും അടച്ചിടും

ചെറുവത്തൂർ: കൊവിഡ് പശ്ചാത്തലത്തിൽ കയ്യൂർ ചീമേനി പഞ്ചായത്തിലെ ചീമേനി ടൗണും പരിസരവും 22 മുതൽ മൂന്നുദിവസം പൂർണമായും അടച്ചിടും. ടൗണിലും പരിസര പ്രദേശങ്ങളിലും കോവിഡ് പോസിറ്റിവ് റിപ്പോർട്ട്​ ചെയ്തതിനെ തുടർന്നാണ് പഞ്ചായത്ത് ജാഗ്രത സമിതി യോഗത്തിൽ തീരുമാനിച്ചത്. സർക്കാർ സ്ഥാപനങ്ങൾക്ക്​ തുറന്നുപ്രവർത്തിക്കാം. ജനം കൂട്ടംകൂടുന്നതും ഒഴിവാക്കണം. ജനം ജാഗ്രത പാലിച്ച് കോവിഡ് പ്രതിരോധത്തിനായി സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡൻറ് കെ. ശകുന്തള അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.