വിദ്യാഭ്യാസ പ്രവർത്തനം: ചെറുവത്തൂർ ഉപജില്ല മുന്നേറുന്നു

തൃക്കരിപ്പൂർ: കോവിഡ് കാലത്തും സജീവമായി പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ. മാതൃക പകർന്ന് ചെറുവത്തൂർ ഉപജില്ല. മഹാമാരിയുടെ വ്യാപനം തുടരുന്നതിനിടയിലും വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ സജീവമായി ഏറ്റെടുക്കുന്നതിന് സമഗ്ര ശിക്ഷയുടെ നേതൃത്വത്തിലാണ് ഉപജില്ലയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സമിതികൾ ഓൺലൈനായി വിളിച്ചുചേർത്ത് കർമപരിപാടികൾക്ക് രൂപം നൽകിയത്. മുഴുവൻ കുട്ടികളും ഓൺലൈൻ ക്ലാസുകൾ കാണുന്നുണ്ടെന്ന് കൃത്യതയോടെ ഉറപ്പുവരുത്താനാണ് പ്രധാന തീരുമാനം. ഇതി​ൻെറ ഭാഗമായി അധ്യാപകർ 'എ​ൻെറ കുട്ടികൾ' എന്ന രേഖ തയാറാക്കും. ഓൺലൈൻ ക്ലാസുകളുടെ ഭാഗമായുള്ള തുടർ പ്രവർത്തനങ്ങളുടെ വിലയിരുത്തലുകളും നടക്കും. കുട്ടികളുടെ രചനകൾ ചേർത്ത് ഡിജിറ്റൽ പോർട്ട്ഫോളിയോകൾ, രണ്ടാഴ്ചയിലൊരിക്കൽ അധ്യാപകരുടെ ഓൺലൈൻ എസ്.ആർ.ജി യോഗങ്ങൾ, പ്രതിമാസ ക്ലാസ്, പി.ടി.എ യോഗങ്ങൾ, രക്ഷിതാക്കളുടെ കൂടി പങ്കാളിത്തത്തോടെ ബാലസഭകൾ, ക്ലാസ്- വിദ്യാലയ ഡിജിറ്റൽ മാഗസിനുകൾ, പ്രാദേശിക ഗ്രന്ഥശാലകളുടെ സഹകരണത്തോടെ പുസ്തകങ്ങൾ കുട്ടികൾക്ക് വായനക്ക്​ ലഭ്യമാക്കൽ, ഓൺലൈനായി ദിനാചരണങ്ങൾ, പെരുമാറ്റ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് ബി.ആർ.സി നേതൃത്വത്തിൽ കൗൺസലിങ്​, കുട്ടികൾക്ക് ലഘു വ്യായാമമുറകൾ കായികാധ്യാപകരുടെ നേതൃത്വത്തിൽ ചിത്രീകരിച്ച് ലഭ്യമാക്കൽ, കോവിഡ് പ്രതിരോധ ബോധവത്​കരണ പ്രവർത്തനങ്ങളിൽ താൽപര്യമുള്ള അധ്യാപകരെ പങ്കെടുപ്പിക്കുക, കുട്ടികളുടെ ജീവിത ശൈലിയിൽ കോവിഡ് പശ്ചാത്തലത്തിൽ രൂപപ്പെട്ട തെറ്റായ ശീലങ്ങൾ മാറ്റിയെടുക്കൽ, ഓൺലൈനായി സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗങ്ങൾ ചേർന്ന് കോവിഡ് കാലത്തെ പഠന സംബന്ധമായ പ്രശ്നങ്ങൾ ചർച്ച ചെയ്ത് ക്രിയാത്മക നിർദേശങ്ങൾ രൂപപ്പെടുത്തുക തുടങ്ങിയ തീരുമാനങ്ങളാണ് വിശദമായ ചർച്ചകൾക്കുശേഷം കൈക്കൊണ്ടത്. ചെറുവത്തൂർ,കയ്യൂർ ചീമേനി, പിലിക്കോട്, തൃക്കരിപ്പൂർ, വലിയപറമ്പ്, പടന്ന പി.ഇ.സി യോഗങ്ങൾ യഥാക്രമം പ്രസിഡൻറുമാരായ മാധവൻ മണിയറ, കെ.ശകുന്തള, ടി.വി. ശ്രീധരൻ, വി.പി. ഫൗസിയ, എം.ടി. അബ്​ദുൽ ജബ്ബാർ, പി.സി. ഫൗസിയ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജി. സനൽഷാ, ബി.പി.സി വി.എസ്. ബിജുരാജ് എന്നിവർ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.