തൈക്കടപ്പുറം ഹാർബറിൽ പ്രവേശനം കർശനമാക്കി

നീലേശ്വരം: കോവിഡ് -19​ൻെറ പശ്ചാത്തലത്തിൽ സമ്പർക്ക വ്യാപന ഭീതിയിൽ ട്രോളിങ് നിരോധനത്തിനുശേഷം തൈക്കടപ്പുറം ഹാർബർ തുറക്കുമ്പോൾ അകത്തേക്കുള്ള പ്രവേശനം കർശന നിയന്ത്രണങ്ങളോടെ നടപ്പിലാക്കാൻ ഫിഷ് ലാൻഡിങ്​ സൻെറർ - മാനേജിങ്​ കമ്മിറ്റി യോഗം തീരുമാനിച്ചു. മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള മാർഗരേഖ പ്രകാരം ഹാർബറിനകത്തുള്ള പ്രവേശനം മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ, മത്സ്യ മൊത്തക്കച്ചവടക്കാർ,ഹാർബർ തൊഴിലാളികൾ എന്നിവർക്ക് മാത്രം നിജപ്പെടുത്തി. ഇവിടങ്ങളിൽ ചില്ലറ വിൽപന പൂർണമായും നിരോധിച്ചു. ചെറുകിട വിതരണക്കാരെയും തലച്ചുമടായി വിൽക്കുന്നവരെയും മറ്റുള്ളവരെയും ഹാർബറിനകത്ത് പ്രവേശിപ്പിക്കില്ല. ഇവർക്ക് ആവശ്യമായ മത്സ്യം പുഞ്ചാവി, മീനാപ്പീസ്, അജാനൂർ, തൈക്കടപ്പുറം, സീറോഡ് കടപ്പുറം, നീലേശ്വരം ഹൈവേ മാർക്കറ്റ് എന്നിവിടങ്ങളിൽ ഹാർബർ മാനേജിങ്​ കമ്മിറ്റി എത്തിച്ചുനൽകും. കണ്ടെയ്ൻ​െമൻറ്​​​ സോണിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർ ഹാർബറിനകത്ത് പ്രവേശിക്കരുത്. യോഗത്തിൽ നഗരസഭ കൗൺസിലർ കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് സീനിയർ കോഓപറേറ്റിവ് ഇൻസ്പെക്ടർ സി.പി. ഭാസ്കരൻ സർക്കാറി​ൻെറ മാർഗരേഖകൾ വിശദീകരിച്ചു. എസ്.ഐ പി.വി. സതീശൻ, കോസ്​റ്റൽ എസ്.ഐ ടി.കെ. മുകുന്ദൻ, ഹാർബർ മാനേജിങ്​ കമ്മിറ്റി അംഗം പി. മനു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.