വിക്ടേഴ്സ് ക്ലാസിൽ ചെറുവത്തൂരി​െൻറ ​ൈകയൊപ്പ്

വിക്ടേഴ്സ് ക്ലാസിൽ ചെറുവത്തൂരി​ൻെറ ​ൈകയൊപ്പ് ചെറുവത്തൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിൽ ചെറുവത്തൂരി​ൻെറ കൈയൊപ്പ്. തിങ്കളാഴ്ച സംപ്രേഷണം ചെയ്ത ഏഴാം ക്ലാസി​ൻെറ ഇംഗ്ലീഷ് കൈകാര്യം ചെയ്തത് ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ അധ്യാപകൻ എ.വി. സന്തോഷ് കുമാറാണ്. പാഠപുസ്തക രചനയിലടക്കം പങ്കാളിയായ സന്തോഷ് മാഷി​ൻെറ ക്ലാസ് എറെ സന്തോഷത്തോടെ കുട്ടികൾ സ്വീകരിച്ചുവെന്നതി​ൻെറ തെളിവായി, ലഭിച്ച നൂറുകണക്കിന് പ്രതികരണങ്ങൾ. പാഠഭാഗത്തെ കഥാപാത്രമായി അധ്യാപകനും നാടക പ്രവർത്തകനുമായ അനിൽ നടക്കാവ് എത്തിയതും ക്ലാസിനെ ജീവസ്സുറ്റതാക്കി. ചെറുവത്തൂർ ഉപജില്ലയിലെ നിരവധി അധ്യാപകർ വിവിധ ക്ലാസുകളിൽ പാഠങ്ങൾ എടുത്തിരുന്നു. ഏറെ ശ്രദ്ധേയമായ ഒന്നാം ക്ലാസിലെ ഗണിതം കൈകാര്യംചെയ്ത വിനയൻ പിലിക്കോടും ഇതേ ഉപജില്ലയിലെ അധ്യാപകനാണ്. ചന്തേര ഇസ്സത്തുൽ ഇസ്​ലാം എ.എൽ.പി സ്​കൂളിലാണ് ഷൂട്ടിങ്​ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.