നായാട്ട് സംഘത്തിൽനിന്ന്​ നാടൻ തോക്കുകൾ പിടികൂടി

രണ്ടുപേർ അറസ്​റ്റിൽ കാഞ്ഞങ്ങാട്: അമ്പലത്തറ പൊലീസ് സ്​റ്റേഷൻ പരിധിയിൽ നായാട്ടിനിറങ്ങിയ രണ്ടുപേർ നാടൻ തോക്കുമായി പിടിയിൽ. ഒരാൾ ഓടിരക്ഷപ്പെട്ടു. മൂന്ന് തോക്കുകൾ പിടികൂടി. പുളിയനടുക്കത്തുനിന്നാണ് നായാട്ടുസംഘത്തിലെ രണ്ടുപേർ നാടന്‍തോക്കുമായി പിടിയിലായത്. പുളിയനടുക്കം അരയങ്ങാനത്തെ കുഞ്ഞിരാമന്‍ (72), തോട്ടിനാണ് സ്വദേശി രാജൻ (50) എന്നിവരാണ് അറസ്​റ്റിലായത്. കൂടെയുണ്ടായിരുന്ന ഒരാൾ തോക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. അമ്പലത്തറ സി.ഐ പി.ടി. ദാമോദരന്‍, എസ്.ഐ പി.പി. മധു, എ.എസ്.ഐ രാജന്‍, ഡ്രൈവര്‍ ബാബു, പൊലീസുകാരായ പ്രകാശന്‍, നാരായണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നായാട്ടുസംഘത്തെ പിടികൂടിയത്. arest kunchiraman arest rajan police pidichedutha thokkukal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.