സമ്പർക്ക വ്യാപനം കൂടുന്നു: വരുംദിവസങ്ങൾ നിർണായകം

ടി.വി. വിനോദ്​ കാഞ്ഞങ്ങാട്​: അപകടമുനമ്പിലാണ്​ കാസർകോട്​ ജില്ല. കോവിഡ്​ രോഗവ്യാപനത്തി​ൻെറ ആദ്യഘട്ടത്തിൽ രാജ്യത്ത്​ തന്നെ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​ത അവസ്​ഥയുണ്ടായിരു​ന്നു. എന്നാൽ പതുക്കെ ഈ ഭീഷണി മറികടക്കവെയാണ്​ കൂടുതൽ സമ്പർക്കരോഗികളുമായി ഞെട്ടലി​ൻെറ വക്കിലേക്ക്​ കാസർകോട്​ ജില്ല മാറുന്നത്​. ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ്​ 19 വൈറസ്​ ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ വരും ദിവസങ്ങൾ നിർണായകമാകും. പൊതുജനങ്ങൾ അധികൃതരുടെ കർശന നിർദേശങ്ങളോട്​ മുഖം തിരിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ ജില്ലയിലുണ്ടാകുമെന്നാണ്​ ഞായറാഴ്​ചത്തെ കോവിഡ്​ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്​. ഞായറാഴ്​ച ​േരാഗം സ്ഥിരീകരിച്ചവരിൽ തന്നെ എട്ടുപേർ രോഗം പകർന്ന ഉറവിടം അറിയാത്തതും ഭീതിപ്പെടുത്തുന്ന കാര്യമാണ്​. സമ്പർക്ക ​േരാഗികളിൽ ഭൂരിഭാഗവും വ്യാപാര​േമഖലകളിൽ പ്രവർത്തിക്കുന്നതാണെന്നതും അപകടത്തി​ൻെറ വ്യാപ്​തി വർധിപ്പിക്കുന്നു. ആദ്യഘട്ടങ്ങളിൽ സമ്പർക്കത്തിലൂടെ ഒരാൾക്ക്​ പോലും രോഗം റിപ്പോർട്ട്​ ചെയ്യാത്ത ജില്ലയിൽ ഞായറാഴ്​ച 41 പേർക്കാണ്​ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്​. പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും അനാവശ്യമായി നഗരങ്ങളിൽ വാഹനങ്ങളിൽ കുടുംബസമേതം എത്തുന്നതും വരും ദിവസങ്ങളിൽ ജില്ലയിൽ രോഗാവസ്ഥ കൂട്ടാനിടയാക്കും. അതുപോലെ തന്നെ രോഗപ്പകർച്ച ഒഴിവാക്കുന്നതിനാായി നിർദേശിച്ച മാസ്​ക്​ ധരിക്കാത്തതിന്​ ദിനംപ്രതി നൂറ്​ കണക്കിനാളുകൾക്കെതിരെയാണ്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്യുന്നത്​. മാസ്​ക്​ ധരിച്ചും സാനിൈറ്റെസർ ഉപയോഗിച്ചും അനാവശ്യ യാത്രകൾ ഒഴിവാക്കിയും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ചാലും മാ​ത്രമെ രോഗവ്യാപനത്തെ മറികടക്കാനാവൂ. അതിർത്തി ജില്ലകളിലുള്ളവർ പരി​ശോധനകൾ മറികടന്ന്​ കർണാടകയിലേക്ക്​ കടക്കുന്നതും തിരിച്ചുവരുന്നതും ഒഴിവാക്കാൻ അതത്​ പ്രദേശങ്ങളിലുള്ളവർ തന്നെ ഇടപെടണമെന്ന കർശന നിർദേശവും പാലിക്കപ്പെടാത്തത്​ രോഗവ്യാപനത്തിനിടയാക്കിയിട്ടുണ്ടെന്നാണ്​ വിവരം. ഇതൊഴിവാക്കാൻ സ്വയം സന്നദ്ധരായാൽ മാത്രമെ വ്യാപനം തടയാൻ കഴിയുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.