Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 11:58 PM GMT Updated On
date_range 2020-07-13T05:28:04+05:30സമ്പർക്ക വ്യാപനം കൂടുന്നു: വരുംദിവസങ്ങൾ നിർണായകം
text_fieldsടി.വി. വിനോദ് കാഞ്ഞങ്ങാട്: അപകടമുനമ്പിലാണ് കാസർകോട് ജില്ല. കോവിഡ് രോഗവ്യാപനത്തിൻെറ ആദ്യഘട്ടത്തിൽ രാജ്യത്ത് തന്നെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത അവസ്ഥയുണ്ടായിരുന്നു. എന്നാൽ പതുക്കെ ഈ ഭീഷണി മറികടക്കവെയാണ് കൂടുതൽ സമ്പർക്കരോഗികളുമായി ഞെട്ടലിൻെറ വക്കിലേക്ക് കാസർകോട് ജില്ല മാറുന്നത്. ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ വരും ദിവസങ്ങൾ നിർണായകമാകും. പൊതുജനങ്ങൾ അധികൃതരുടെ കർശന നിർദേശങ്ങളോട് മുഖം തിരിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ ജില്ലയിലുണ്ടാകുമെന്നാണ് ഞായറാഴ്ചത്തെ കോവിഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞായറാഴ്ച േരാഗം സ്ഥിരീകരിച്ചവരിൽ തന്നെ എട്ടുപേർ രോഗം പകർന്ന ഉറവിടം അറിയാത്തതും ഭീതിപ്പെടുത്തുന്ന കാര്യമാണ്. സമ്പർക്ക േരാഗികളിൽ ഭൂരിഭാഗവും വ്യാപാരേമഖലകളിൽ പ്രവർത്തിക്കുന്നതാണെന്നതും അപകടത്തിൻെറ വ്യാപ്തി വർധിപ്പിക്കുന്നു. ആദ്യഘട്ടങ്ങളിൽ സമ്പർക്കത്തിലൂടെ ഒരാൾക്ക് പോലും രോഗം റിപ്പോർട്ട് ചെയ്യാത്ത ജില്ലയിൽ ഞായറാഴ്ച 41 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും അനാവശ്യമായി നഗരങ്ങളിൽ വാഹനങ്ങളിൽ കുടുംബസമേതം എത്തുന്നതും വരും ദിവസങ്ങളിൽ ജില്ലയിൽ രോഗാവസ്ഥ കൂട്ടാനിടയാക്കും. അതുപോലെ തന്നെ രോഗപ്പകർച്ച ഒഴിവാക്കുന്നതിനാായി നിർദേശിച്ച മാസ്ക് ധരിക്കാത്തതിന് ദിനംപ്രതി നൂറ് കണക്കിനാളുകൾക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. മാസ്ക് ധരിച്ചും സാനിൈറ്റെസർ ഉപയോഗിച്ചും അനാവശ്യ യാത്രകൾ ഒഴിവാക്കിയും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ചാലും മാത്രമെ രോഗവ്യാപനത്തെ മറികടക്കാനാവൂ. അതിർത്തി ജില്ലകളിലുള്ളവർ പരിശോധനകൾ മറികടന്ന് കർണാടകയിലേക്ക് കടക്കുന്നതും തിരിച്ചുവരുന്നതും ഒഴിവാക്കാൻ അതത് പ്രദേശങ്ങളിലുള്ളവർ തന്നെ ഇടപെടണമെന്ന കർശന നിർദേശവും പാലിക്കപ്പെടാത്തത് രോഗവ്യാപനത്തിനിടയാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതൊഴിവാക്കാൻ സ്വയം സന്നദ്ധരായാൽ മാത്രമെ വ്യാപനം തടയാൻ കഴിയുകയുള്ളൂ.
Next Story