കാസർകോട്: കാസർകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കിഫ്ബി സഹായത്തോടെ അനുവദിച്ച കെട്ടിടത്തിൻെറ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഇതിൻെറ ഭാഗമായി സ്കൂളിൽ നടന്ന ചടങ്ങിൽ എൻ.എ .നെല്ലിക്കുന്ന് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹിം, ഡി.ഡി.ഇ കെ.വി.പുഷ്പ, ഡി.ഇ.ഒ. എൻ.നന്ദികേശൻ, എ.ഇ.ഒ. അഗസ്റ്റിൻ ബർണാഡ്, പി.ടി.എ പ്രസിഡൻറ് സി.എം.എ .ജലീൽ, എസ്.ഡി.സി.ചെയർമാൻ അബ്ബാസ് ബീഗം, എസ്.എം.സി.ചെയർമാൻ എ.എസ് .അഹമ്മദ്, കെ.സി.ഡി.സി.പ്രതിനിധി ഫായീഷ് മണപ്പുറത്, പ്രിൻസിപ്പൽ ഗീത ജി. തോപ്പിൽ, പ്രഥമാധ്യാപിക ഇൻചാർജ് ബി. കുസുമ, ഡൊമിനിക് അഗസ്റ്റിൻ, സ്റ്റാഫ് സെക്രട്ടറി മധു പ്രശാന്ത് തുടങ്ങിയർ സംബന്ധിച്ചു nellikunnu mla കാസർകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കിഫ്ബി സഹായത്തോടെ അനുവദിച്ച കെട്ടിടത്തിൻെറ നിർമാണോദ്ഘാടന ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം .എൽ എ സംസാരിക്കുന്നു. പൊതു സ്ഥലം മാറ്റം നിഷേധിച്ചത് പ്രതിഷേധാർഹം കാസർകോട്: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പുറത്തിറക്കിയ പൊതു സ്ഥലംമാറ്റ ഉത്തരവ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും ഉത്തരവ് പുനഃപരിശോധിച്ച് അർഹരായ മുഴുവൻ ജീവനക്കാർക്കും സ്ഥലംമാറ്റം വിവേചനരഹിതമായി അനുവദിക്കണമെന്നും എൻ.ജി.ഒ സംഘ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചുവെങ്കിലും അത് അട്ടിമറിച്ചുകൊണ്ടു ഭരണാനുകൂല സംഘടനയിൽപ്പെട്ടവർക്ക് മാത്രമാണ് സ്ഥലം മാറ്റം നൽകിയത്. ജില്ല പ്രസിഡൻറ് എം. ഗംഗാധര അധ്യക്ഷത വഹിച്ചു. പി. പീതാംബരൻ, സി. വിജയ, പൂവപ്പ ഷെട്ടി, കരുണാകര എന്നിവർ സംസാരിച്ചു. ആദരിച്ചു കോട്ടപ്പുറം: കോവിഡ് കാലത്ത് കോട്ടപ്പുറത്ത് മികച്ച സേവനം നടത്തിയ സന്നദ്ധ പ്രവർത്തകർ, ഐ.എൻ.എൽ സ്ഥാപക നേതാക്കൾ, വിദ്യാഭ്യാസ കലാ സാംസ്കാരിക ജീവകാരുണ്യ മാധ്യമ രംഗത്തെ മികച്ച സേവനങ്ങൾ നടത്തിയവർ എന്നിവർക്ക് ഐ.എൻ.എൽ, എൻ.വൈ.എൽ, എൻ.എസ്.എൽ, എൻ.എഫ്.സി, ഐ.എം.സി.സി കോട്ടപ്പുറം ശാഖാ സംയുക്ത കൺവെൻഷനിൽ ആദരിച്ചു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. മമ്മു കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ ജില്ല പ്രസിഡൻറ് മൊയ്തീൻ കുഞ്ഞി കളനാട്, ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, എൻ.വൈ.എൽ ജില്ല ജനറൽ സെക്രട്ടറി പി.എച്ച്. ഹനീഫ്, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡൻറ് വി.കെ. ഹനീഫ ഹാജി, എം.കെ. ഹാജി കോട്ടപ്പുറം, ഷംസുദ്ധീൻ അരിഞ്ചീര, റസാഖ് പുഴക്കര, എ.പി. അബ്ദുല്ല ഹാജി, റഹൂഫ് കോട്ടയിൽ, പി.എം.എച്ച്. ഇബ്രാഹിം, എൻ.പി. റഹീം , കെ. അഹമ്മദ്, സമീർ ഇടക്കാവിൽ, നൗഫൽ ആനച്ചാൽ, ഇ.കെ. റിയാസ്, ഫായിസ് ആനച്ചാൽ, റഷാദ് കല്ലായി തുടങ്ങിയവർ സംസാരിച്ചു. ഐ.എൻ.എൽ കോട്ടപ്പുറം ശാഖ ജനറൽ സെക്രട്ടറി കെ.പി. മൊയ്തു ഹാജി സ്വാഗതവും പി.പി.സി റാഷിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.