Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഗവ. ഹയർ സെക്കൻഡറി...

ഗവ. ഹയർ സെക്കൻഡറി സ്​കൂൾ കെട്ടിട നിർമാണോദ്​ഘാടനം

text_fields
bookmark_border
കാസർകോട്​: കാസർകോട്​ ഗവ. ഹയർ സെക്കൻഡറി സ്​കൂളിന്​ കിഫ്‌ബി സഹായത്തോടെ അനുവദിച്ച കെട്ടിടത്തി​ൻെറ നിർമാണോദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഇതി​ൻെറ ഭാഗമായി സ്കൂളിൽ നടന്ന ചടങ്ങിൽ എൻ.എ .നെല്ലിക്കുന്ന് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹിം, ഡി.ഡി.ഇ കെ.വി.പുഷ്പ, ഡി.ഇ.ഒ. എൻ.നന്ദികേശൻ, എ.ഇ.ഒ. അഗസ്​റ്റിൻ ബർണാഡ്, പി.ടി.എ പ്രസിഡൻറ്​ സി.എം.എ .ജലീൽ, എസ്‌.ഡി.സി.ചെയർമാൻ അബ്ബാസ് ബീഗം, എസ്‌.എം.സി.ചെയർമാൻ എ.എസ്‌ .അഹമ്മദ്, കെ.സി.ഡി.സി.പ്രതിനിധി ഫായീഷ്‌ മണപ്പുറത്, പ്രിൻസിപ്പൽ ഗീത ജി. തോപ്പിൽ, പ്രഥമാധ്യാപിക ഇൻചാർജ് ബി. കുസുമ, ഡൊമിനിക് അഗസ്​റ്റിൻ, സ്​റ്റാഫ് സെക്രട്ടറി മധു പ്രശാന്ത് തുടങ്ങിയർ സംബന്ധിച്ചു nellikunnu mla കാസർകോട്​ ഗവ. ഹയർ സെക്കൻഡറി സ്​കൂളിന്​ കിഫ്‌ബി സഹായത്തോടെ അനുവദിച്ച കെട്ടിടത്തി​ൻെറ നിർമാണോദ്​ഘാടന ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം .എൽ എ സംസാരിക്കുന്നു. പൊതു സ്​ഥലം മാറ്റം നിഷേധിച്ചത്​ പ്രതിഷേധാർഹം കാസർകോട്​: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പുറത്തിറക്കിയ പൊതു സ്​ഥലംമാറ്റ ഉത്തരവ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും ഉത്തരവ് പുനഃപരിശോധിച്ച് അർഹരായ മുഴുവൻ ജീവനക്കാർക്കും സ്​ഥലംമാറ്റം വിവേചനരഹിതമായി അനുവദിക്കണമെന്നും എൻ.ജി.ഒ സംഘ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സ്​ഥലം മാറ്റത്തിന് അപേക്ഷിച്ചവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചുവെങ്കിലും അത് അട്ടിമറിച്ചുകൊണ്ടു ഭരണാനുകൂല സംഘടനയിൽപ്പെട്ടവർക്ക് മാത്രമാണ് സ്​ഥലം മാറ്റം നൽകിയത്. ജില്ല പ്രസിഡൻറ്​ എം. ഗംഗാധര അധ്യക്ഷത വഹിച്ചു. പി. പീതാംബരൻ, സി. വിജയ, പൂവപ്പ ഷെട്ടി, കരുണാകര എന്നിവർ സംസാരിച്ചു. ആദരിച്ചു കോട്ടപ്പുറം: കോവിഡ് കാലത്ത് കോട്ടപ്പുറത്ത് മികച്ച സേവനം നടത്തിയ സന്നദ്ധ പ്രവർത്തകർ, ഐ.എൻ.എൽ സ്ഥാപക നേതാക്കൾ, വിദ്യാഭ്യാസ കലാ സാംസ്‌കാരിക ജീവകാരുണ്യ മാധ്യമ രംഗത്തെ മികച്ച സേവനങ്ങൾ നടത്തിയവർ എന്നിവർക്ക്​ ഐ.എൻ.എൽ, എൻ.വൈ.എൽ, എൻ.എസ്.എൽ, എൻ.എഫ്.സി, ഐ.എം.സി.സി കോട്ടപ്പുറം ശാഖാ സംയുക്ത കൺവെൻഷനിൽ ആദരിച്ചു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് ഉദ്​ഘാടനം ചെയ്‌തു. മമ്മു കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ ജില്ല പ്രസിഡൻറ്​ മൊയ്‌തീൻ കുഞ്ഞി കളനാട്, ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, എൻ.വൈ.എൽ ജില്ല ജനറൽ സെക്രട്ടറി പി.എച്ച്​. ഹനീഫ്, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡൻറ്​ വി.കെ. ഹനീഫ ഹാജി, എം.കെ. ഹാജി കോട്ടപ്പുറം, ഷംസുദ്ധീൻ അരിഞ്ചീര, റസാഖ് പുഴക്കര, എ.പി. അബ്​ദുല്ല ഹാജി, റഹൂഫ് കോട്ടയിൽ, പി.എം.എച്ച്. ഇബ്രാഹിം, എൻ.പി. റഹീം , കെ. അഹമ്മദ്, സമീർ ഇടക്കാവിൽ, നൗഫൽ ആനച്ചാൽ, ഇ.കെ. റിയാസ്, ഫായിസ് ആനച്ചാൽ, റഷാദ് കല്ലായി തുടങ്ങിയവർ സംസാരിച്ചു. ഐ.എൻ.എൽ കോട്ടപ്പുറം ശാഖ ജനറൽ സെക്രട്ടറി കെ.പി. മൊയ്‌തു ഹാജി സ്വാഗതവും പി.പി.സി റാഷിദ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story