കീഴൂർ തീരദേശ മേഖലയോട്​ അവഗണന; നിൽപ്​ സമരം നടത്തി വികസന സമിതി

കാഞ്ഞങ്ങാട്​: ജില്ലയിൽ ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കീഴൂർ തീരദേശ മേഖല വർഷങ്ങളായി അനുഭവിച്ചുവരുന്ന അവഗണനകൾക്കെതിരെ ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിനു മുന്നിൽ നിൽപ് സമരം സംഘടിപ്പിച്ചു. ​ജനകീയ വികസന സമിതി ചെയർമാൻ സൈഫുദ്ദീൻ മാക്കോട് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഗണേഷ് ബി. അരമങ്ങാനം അധ്യക്ഷതവഹിച്ചു. താജുദ്ദീൻ പടിഞ്ഞാർ സ്വാഗതവും ട്രഷറർ നീയാസ് കുന്നരിയത്ത് നന്ദിയും പറഞ്ഞു. ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ വാർഡ് 21 കീഴൂരിൽ 55 ലക്ഷം രൂപ പദ്ധതിവിഹിതം ചെലവഴിച്ച് കെട്ടിട നിർമാണം പൂർത്തിയായ ഫിഷറീസ് മറൈൻ എൻഫോഴ്സ്മൻെറ് ഓഫിസ് സമുച്ചയം ഉദ്ഘാടനത്തിന് സജ്ജമായെങ്കിലും മൂന്നു ​വർഷമായിട്ടും പ്രവർത്തനക്ഷമമാക്കിയില്ല. കെട്ടിടത്തിൽ കമ്പ്യൂട്ടറുകളും ഫർണിച്ചറും സ്ഥാപനം പ്രവർത്തിക്കാനാവശ്യമായ സാധന സാമഗ്രികളും തയാറായി കെട്ടിക്കിടക്കുകയാണ്​. എത്രയും പെ​ട്ടെന്ന്​ ഓഫിസ്​ ഉദ്ഘാടനം നടത്താൻ നടപടി ഉണ്ടാകണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മക്ക്​ നൽകിയ നിവേദനത്തിലൂടെ സമരക്കാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.