കെ.യു മുഹമ്മദ്  

കർണാടകയിൽ മോഷണം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

ബംഗളൂരു: ദക്ഷിണ കന്നഡ പുത്തൂർ മേഖലയിൽ മോഷണം പതിവാക്കിയ മലയാളിയെ പൊലീസ് പിടികൂടി. കണ്ണൂർ ആലക്കോട് വരമ്പിൽ കെ.യു. മുഹമ്മദാണ് (42) അറസ്റ്റിലായത്. സ്വർണാഭരണങ്ങളും മോട്ടോർ ബൈക്കുമടക്കം പ്രതിയിൽനിന്ന് 2.5 ലക്ഷം രൂപ വിലവരുന്ന വസ്തുക്കൾ കണ്ടെടുത്തു.

കൊനാജെ, വിറ്റൽ, ബന്ത്‍വാൾ, പുഞ്ജലകട്ടെ എന്നിവിടങ്ങളിൽ പ്രതി മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. കേരളത്തിൽ പ്രതിക്കെതിരെ 120 മോഷണക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Theft in Karnataka-A native of Kannur was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.