ജിതിന് രാജു
തളിപ്പറമ്പ്: പതിനാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 23 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷവിധിച്ചു. ചെറുപുഴ തിരുമേനി പ്രാപ്പൊയിലെ ജിതിന് രാജു എന്ന ഉണ്ണിയെയാണ് (25) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്. രാജേഷ് ശിക്ഷിച്ചത്.
2022 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് പ്രണയം നടിക്കുകയും പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനും പീഡനത്തിനുമിരയാക്കി എന്നായിരുന്നു പരാതി. അന്നത്തെ ചെറുപുഴ ഇന്‍സ്പെക്ടര്‍ കെ.എ. ബോസും സബ് ഇന്‍സ്പെക്ടര്‍ എം.പി. ഷാജിയുമാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
തുടർന്നാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 23 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.