10 വർഷമായി തുടരുന്ന തളിപ്പറമ്പ് നഗരഭരണം നിലനിർത്താനുള്ള കഠിന പ്രയത്നത്തിലാണ് യു.ഡി.എഫ്. ആന്തൂരിനെ വേർതിരിച്ചശേഷം തളിപ്പറമ്പ് എന്നും യു.ഡി.എഫിനൊപ്പമാണ്. ആന്തൂരിനൊപ്പമായപ്പോൾ ഇടത് ചേർന്നും നടന്നിരുന്നു. യു.ഡി.എഫ്-19, എൽ.ഡി.എഫ്-12, ബി.ജെ.പി-മൂന്ന് എന്നതാണ് നിലവിലെ കക്ഷിനില. വാർഡ് വിഭജനത്തിലൂടെ ഒന്നു കൂട്ടിയപ്പോൾ 35ൽ 18 വാർഡിൽ ലീഗും 15 വാർഡിൽ കോൺഗ്രസും രണ്ടിടത്ത് സ്വതന്ത്രരുമാണ് മത്സരിക്കുക. എൽ.ഡി.എഫിൽ 33 വാർഡിൽ സി.പി.എമ്മും രണ്ടിടത്ത് സി.പി.ഐയും ഒരുവാർഡിൽ ആർ.ജെ.ഡിയുമാണ്.
പുനർനിർണയത്തിൽ ലീഗ് കേന്ദ്രങ്ങളിലെ വാർഡുകളുടെ എണ്ണം കുറഞ്ഞപ്പോൾ സി.പി.എം കേന്ദ്രങ്ങളിൽ ഉറച്ചസീറ്റുകളുടെ എണ്ണം കൂടിയതാണ് ഇടതിന് ഭരണപ്രതീക്ഷ. വാർഡുകൾ മിക്കതിലും പഴയ നിലയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്.
പ്രവചനാതീതമാണ് തളിപ്പറമ്പിലെ സ്ഥിതി. 22 വാർഡുകളിൽ ബി.ജെ.പിയും മൂന്ന് വാർഡുകളിൽ എസ്.ഡി.പി.ഐയും മത്സര രംഗത്തുണ്ട്. വിമത പ്രശ്നമില്ലാത്തതും മുന്നണികൾക്ക് ആശ്വാസം നൽകുന്നുണ്ട്. 13 വാർഡുകളിൽ ലീഗിന് അനായസേന വിജയം പ്രതീക്ഷിക്കുന്നുണ്ട്. 14 വാർഡുകളിൽ ഈ ആത്മവിശ്വാസം സി.പി.എമ്മിനുമുണ്ട്. നാല് വാർഡുകളിൽ എങ്കിലും കോൺഗ്രസ് ജയിച്ചാൽ ഭരണം വലത്തോട്ട് ചായും. ഇതിൽ രണ്ട് വാർഡുകളിൽ കോൺഗ്രസിന് ഉറച്ച പ്രതീക്ഷയുള്ളതാണ്. സി.പി.ഐ മത്സരിക്കുന്ന പാളയാടും സമീപത്തുള്ള മാന്ധംകുണ്ട് വാർഡിലും സി.പി.എം, സി.പി.ഐ പ്രവർത്തകർ തമ്മിൽ ഭിന്നിപ്പിലാണ്. പാളയാട് കഴിഞ്ഞ തവണ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.