ഹാപ്പിനെസ് ഫെസ്റ്റിവലിൽ വൈറലായി പി.ആർ.ഡി പവലിയൻ

തളിപ്പറമ്പ്: തദ്ദേശ ദിനാഘോഷത്തിന്‍റെയും ഹാപ്പിനെസ് ഫെസ്റ്റിന്‍റെയും ഭാഗമായ പ്രദർശന വിപണന മേളയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ല ഇൻഫർമേഷൻ ഓഫിസ് ഒരുക്കിയ തീം സ്റ്റാളും സെൽഫി പോയന്‍റും ആദ്യ ദിനം തന്നെ ജനങ്ങളേറ്റെടുത്തു.

നാടുകാണിയിലൊരുങ്ങുന്ന സൂ സഫാരി പാർക്കിന്‍റെ തീമിലൊരുക്കിയ സെൽഫി പോയന്‍റാണ് കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മേളയിൽ കുട്ടികളുടെയും മുതിർന്നവരുടേയും ഹൃദയം കീഴടക്കിയത്. ആദ്യദിനം മുതൽ തീം സ്റ്റാളിൽ ഒരുക്കിയ സഫാരി ജീപ്പിന്‍റെയും വന്യമൃഗളുടെയും കട്ടൗട്ടുകൾക്കൊപ്പം സെൽഫികളും ഫോട്ടോകളും എടുക്കാൻ ആളുകളുടെ തിരക്കായിരുന്നു.

സംസ്ഥാനമൊട്ടാകെയും ജില്ലാതലത്തിലുമുള്ള വികസനപദ്ധതികളുടെ വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും തീം സ്റ്റാളിലെ മറ്റൊരു കാഴ്ച്ചാനുഭവമാണ്. ജില്ലയിലെ വികസന പദ്ധതികളുടെ 40ൽ അധികം വാർത്തചിത്രങ്ങൾ കോർത്തിണക്കിയ പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഫോട്ടോ ജേർണലിസ്റ്റുകൾ പി.ആർ.ഡി ഫോട്ടോഗ്രാഫി വിഭാഗം എന്നിവയുടെ തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

Tags:    
News Summary - PRD Pavilion goes viral at Happiness Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.