തളിപ്പറമ്പ്: കേരളത്തിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് കഴിഞ്ഞ അഞ്ചുമാസംകൊണ്ട് പിഴ ചുമത്തിയത് 9.55 കോടി രൂപയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്.
ഇതിൽ 30 ലക്ഷത്തിലധികം രൂപ വാട്ട്സ്ആപ് വഴി ലഭിച്ച പരാതിയിൽ ചുമത്തിയ പിഴയാണ്. ഇങ്ങനെ പരാതി അറിയിക്കുന്നവർക്ക് പിഴ തുകയുടെ നാലിലൊന്ന് സമ്മാനമായി നൽകുമെന്നും മന്ത്രി അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നതിന്റെ വ്യക്തമായ വിഡിയോ 9446700800 എന്ന വാട്ട്സ്ആപ് നമ്പറിലൂടെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.