Posted On
date_range Updated On
date_range വയോധികന് മർദനം; കണ്ടക്ടർക്കെതിരെ കേസ്
തളിപ്പറമ്പ്: ബസ് യാത്രക്കാരനെ മർദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. പട്ടുവം മുള്ളൂലിലെ ഡി. കുഞ്ഞിക്കണ്ണന്റെ (74) പരാതിയിലാണ് സ്വകാര്യ ബസിലെ കണ്ടക്ടർ അഖിലിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
ഈ മാസം 12ന് വൈകീട്ട് നാലിന് തളിപ്പറമ്പ് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. പരാതിക്കാരൻ ബസിൽ കയറുന്ന സമയം ചവിട്ടുപടിയിൽ തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്ത വിരോധത്തിൽ തടഞ്ഞുവെച്ച് മർദിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.