തളിപ്പറമ്പ്: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡിൽനിന്ന് പണം തട്ടിയെടുത്തെന്ന ആരോപണത്തെ തുടർന്ന് സർവിസിൽനിന്ന് പിരിച്ചുവിട്ട പൊലീസുകാരനെ രണ്ടുമാസത്തിനുള്ളിൽ തിരിച്ചെടുത്തു. തളിപ്പറമ്പ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന ഇ.എൻ. ശ്രീകാന്തിനെയാണ് തിരിച്ചെടുത്തത്.
മോഷണ കേസ് പ്രതി ഗോകുലിന്റെ സഹോദരിയിൽനിന്ന് പിൻ നമ്പർ സ്വന്തമാക്കി 9,500 രൂപ പിൻവലിക്കുകയും ബാക്കി തുക കൊണ്ട് സാധനങ്ങൾ വാങ്ങിയെന്നുമാണ് പരാതിക്കാർ ആരോപിച്ചിരുന്നത്. അന്വേഷണത്തെ തുടർന്ന് ശ്രീകാന്തിനെ ആദ്യം സസ്പെൻഡ് ചെയ്തു.
പരാതിക്കാർ കേസ് പിൻവലിച്ചെങ്കിലും വകുപ്പുതല നടപടി നിലനിൽക്കുമെന്ന് അറിയിച്ച അധികൃതർ ശ്രീകാന്തിനെ പിന്നീട് സർവിസിൽനിന്ന് പിരിച്ചുവിടുകയായിരുന്നു. മൂന്ന് വര്‍ഷത്തേക്ക് വാര്‍ഷിക വേതത വര്‍ധനവ് തടഞ്ഞുവെച്ചുകൊണ്ടാണ് സേവനത്തിലേക്ക് തിരച്ചെടുക്കുന്നത്. പുറത്തുനിന്ന രണ്ടുമാസക്കാലം ശമ്പളരഹിത അവധിയായി കണക്കാക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.