representative image

അനധികൃതമായി ചെങ്കല്‍ കടത്തിയ 18 ലോറികൾ പിടികൂടി

തളിപ്പറമ്പ്: അനധികൃതമായി ചെങ്കല്‍ കടത്തുകയായിരുന്ന 18 ലോറികള്‍ തളിപ്പറമ്പിൽ റവന്യൂ അധികൃതർ പിടികൂടി. കലക്ടറുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ലോറികൾ പിടിച്ചത്.

ചുഴലി വില്ലേജിലെ ദേവസ്വം ഭൂമിയില്‍നിന്ന് അനധികൃതമായി ചെങ്കല്‍ഖനനം നടത്തി കടത്തുകയായിരുന്ന 18 ലോറികളാണ് പിടികൂടിയത്.

പിടികൂടിയ ലോറികള്‍ താലൂക്ക് ഓഫിസിലെത്തിച്ച് റിപ്പോര്‍ട്ട് ജിയോളജി വകുപ്പിന് കൈമാറി. പിടികൂടിയ ലോറികള്‍ക്ക് ജിയോളജി വകുപ്പ് ഫൈന്‍ ഈടാക്കും.

നിരവധി തവണ ചുഴലി വില്ലേജിലെ ദേവസ്വം ഭൂമി കൈയേറി അനധികൃത ഖനനം നടത്തി ചെങ്കല്‍ കടത്തുകയായിരുന്ന ലോറികള്‍ അധികൃതര്‍ നേരത്തെ പിടികൂടിയിരുന്നു.

തളിപ്പറമ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.വി. കൃഷ്ണരാജ്, ചുഴലി വില്ലേജ് ഓഫിസര്‍ അബ്ദുൽറഷീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹനങ്ങൾ പിടികൂടിയത്.

Tags:    
News Summary - 18 lorries loaded with laterite stones seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.