Posted On
date_range Updated On
date_range മലപ്പട്ടം കോണ്‍ഗ്രസ് ഓഫിസ് കത്തിച്ച കേസ്: മൂന്ന് സി.പി.എം പ്രവർത്തകർ അറസ്റ്റില്‍
ശ്രീകണ്ഠപുരം (കണ്ണൂർ): മലപ്പട്ടത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് കത്തിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മലപ്പട്ടത്തെ സി.പി.എം പ്രവര്‍ത്തകരായ നടുവിലെ കണ്ടിയില്‍ നവനീത് രാധാകൃഷ്ണന്‍, ആളാറമ്പത്ത് നിഖില്‍, കൊളന്തയിലെ അളവൂര്‍ ലോഹിത്ത് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ അസി. പൊലീസ് കമീഷണര്‍ പി.പി. സദാനന്ദെൻറ നേതൃത്വത്തില്‍ രണ്ടുദിവസം മുമ്പ് നടത്തിയ വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സെപ്റ്റംബര്‍ 17ന് പുലര്‍ച്ചയായിരുന്നു കോൺഗ്രസ് ഓഫിസിന് തീവെച്ചത്. ഓഫിസിലെ ഉപകരണങ്ങളും ഫോട്ടോകളും നശിച്ചിരുന്നു. പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.