എൽ.ഡി.എഫ് ശ്രീകണ്ഠപുരത്ത് സംഘടിപ്പിച്ച ‘വിഷൻ 2025’ പരിപാടി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു

ശ്രീകണ്ഠപുരത്തി​െൻറ മുഖച്ഛായ മാറ്റുമെന്ന് ഇടതുമുന്നണി

ശ്രീകണ്ഠപുരം: നാടി​െൻറ സമഗ്ര വികസനം യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച് എൽ.ഡി.എഫി​െൻറ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് ചർച്ച സംഘടിപ്പിച്ചു. 'വിഷൻ 2025' എന്ന പേരിൽ നടത്തിയ പരിപാടി മുൻ എം.പി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു.

ദീര്‍ഘകാല കാഴ്ചപ്പാടോടുകൂടി നഗരസഭയുടെ സമഗ്രവികസനം വിഭാവനം ചെയ്യുകയും അവികസിത മേഖല കണ്ടെത്തി കൂടുതല്‍ ശ്രദ്ധ നല്‍കി കാര്യക്ഷമമായ പദ്ധതികള്‍ നടപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് നേതാക്കൾ പറഞ്ഞു. ഉറുമീസ് കുരുവിള, വി.ഡി. ജോസഫ്, ഒ.വി. ബഷീർ, എം.വി. നാരായണൻ, റെജി നെല്ലങ്കുഴി, റെജി കെ. ലാൽ, കെ.ടി. ഇബ്രാഹിം, അഡ്വ. ജോജോ തോമസ് എന്നിവർ സംസാരിച്ചു. ശ്രീകണ്ഠപുരം മേഖലയിലെ പുഴകൾ കേന്ദ്രീകരിച്ച് ടൂറിസം വികസിപ്പിക്കാനും നഗരമാലിന്യ മുക്തപ്രവർത്തനത്തിനും സൗന്ദര്യവത്കരണത്തിനും ആവശ്യമായ മാസ്​റ്റർ പ്ലാൻ തയാറാക്കാനും യോഗം തീരുമാനിച്ചു.

വിവിധ മേഖലകളിലെ അഭിപ്രായങ്ങൾ ഏറ്റെടുത്തായിരിക്കും വികസന പ്രവർത്തനങ്ങൾ നടത്തുക. നിലവിലെ നഗര ഭരണത്തി​െൻറ പിന്നോട്ട് പോക്കിനെതിരെ ശക്തമായ വിമർശനങ്ങൾ ചർച്ചയിൽ ഉയർന്നതിനാൽ അവയെല്ലാം പരിഗണിച്ചാണ് പ്രകടനപത്രിക പുറത്തിറക്കുക. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥ്, കൗൺസിലർ അസ്വ. എം.സി. രാഘവൻ എന്നിവർ സംസാരിച്ചു. എം.സി. ഹരിദാസൻ സ്വാഗതവും പി. മാധവൻ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.