റ​മീ​സ്

ലോറിമോഷ്ടാവ് 14 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

ശ്രീകണ്ഠപുരം: ബസ് സ്റ്റാൻഡിൽനിന്ന് ലോറി മോഷ്ടിച്ചയാളെ 14 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. മാഹി പാറാല്‍ പള്ളൂരിലെ കൊപ്രക്കളത്തില്‍ വീട്ടിൽ റമീസിനെയാണ് (45) ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശന്‍, അസി. എസ്.ഐ എ. പ്രേമരാജന്‍, സീനിയര്‍ സി.പി.ഒ രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. 2008 സെപ്റ്റംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം.

ഇടുക്കി മാണിപ്പാറയിലെ ജോയ് ജോസിന്റെ ഭാര്യയുടെ പേരിലുള്ള എട്ട് ലക്ഷം രൂപ വിലവരുന്ന ടിപ്പര്‍ ലോറിയാണ് മോഷണം പോയത്. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡില്‍ നിര്‍ത്തിയിട്ട ലോറി രാത്രിയാണ് കളവുപോയത്. 2021ല്‍ ആണ് റമീസിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മാഹി പള്ളൂരില്‍നിന്ന് യുവാവിനെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Lorry thief arrested after 14 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.