അപകടാവസ്ഥയിലായ കാഞ്ഞിരക്കൊല്ലി കാസ്മിത്തോട് പാലത്തിെൻറ അടിഭാഗം
ശ്രീകണ്ഠപുരം: ഭീതിയോടെയാണ് കാല്‍നട-വാഹന യാത്രികര്‍ കാഞ്ഞിരക്കൊല്ലി കാസ്മിത്തോട് പാലത്തിലൂടെ സഞ്ചരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച പാലം ഇന്ന് അപകടാവസ്ഥയിലാണ്. കാഞ്ഞിരക്കൊല്ലി ടൗണിൽ നിന്ന് ശശിപ്പാറ, അളകാപുരി വെള്ളച്ചാട്ടം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന റോഡിലാണ് കാസ്മിത്തോട് പാലം. പൊതുവേ വീതി കുറവാണ് ഈ പ്രദേശത്തേക്കുള്ള റോഡുകൾക്കും പാലത്തിനും. അതുകൊണ്ടുതന്നെ രണ്ട് വലിയ വാഹനങ്ങള്‍ക്ക് ഒരുമിച്ച് പാലത്തിലൂടെ പോകാന്‍ സാധ്യമല്ല.
കഴിഞ്ഞ കാലവർഷങ്ങളിൽ കർണാടക വനത്തിലുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലുമാണ് പാലം അപകടത്തിലായത്. ഭീമൻ കല്ലുകളും ശക്തമായ ഒഴുക്കും കാരണം പാലത്തിെൻറ അടിഭാഗം തകർന്നു. ഒഴുക്ക് ശക്തമാകുന്ന സാഹചര്യത്തിൽ, വെള്ളമിറങ്ങുന്ന ഭാഗം തകരാൻ സാധ്യതയുണ്ട്.
ടൂറിസം മേഖല സജീവമാകുന്നതോടെ വാഹനങ്ങളും സഞ്ചാരികളും വർധിക്കും. ഇത് അപകട സാധ്യത വർധിക്കാനും ഇടയാകും. പാലത്തിെൻറ ശോച്യാവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി അധികൃതര്‍ക്ക് സി.പി.എം കാഞ്ഞിരക്കൊല്ലി ബ്രാഞ്ചിെൻറ നേതൃത്വത്തിൽ നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.