ദിവ്യാത്ഭുതങ്ങൾ കാണിക്കാമെന്ന്​ വിദ്യാർഥികളെ വിശ്വസിപ്പിച്ച്​ സ്വർണം തട്ടി; മദ്​റസ അധ്യാപകനെതിരെ കേസ്

ശ്രീകണ്​ഠപുരം: ദിവ്യാത്ഭുതങ്ങൾ കാണിക്കാമെന്ന് വിശ്വസിപ്പിച്ച് മദ്​റസ വിദ്യാർഥികളെ ഉപയോഗിച്ച് അധ്യാപകൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായി പരാതി. നാലുപേരുടെ പരാതിയിൽ ഉളിക്കൽ നുച്ചിയാട്ടെ ഒരു മദ്​റസയിലെ അധ്യാപകൻ അബ്​ദുൽ കരീമിനെതിരെ പൊലീസ് കേസെടുത്തു. കോളിത്തട്ടിൽ താമസക്കാരനായ അബ്​ദുൽ കരീം നിരവധി വീടുകളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് ഉളിക്കൽ പൊലീസ് പറഞ്ഞു.

നുച്ചിയാട്ടെ തെക്കേവീട്ടിൽ മുഹമ്മദ് ഷഫീഖി‍​െൻറ വീട്ടിൽനിന്ന് സ്വർണാഭരണം മോഷണം പോയ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തുമ്പുണ്ടായത്.വീട്ടിലെത്തി പരിശോധിച്ചപ്പോൾ മോഷണ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. തുടർന്നാണ് പൊലീസ് വീട്ടിലെ മദ്​റസ വിദ്യാർഥിയോട് കാര്യങ്ങൾ തിരക്കിയത്. ഇതോടെയാണ് സംഭവത്തി‍​െൻറ ചുരുളഴിഞ്ഞത്.

വീട്ടുകാരറിയാതെ സ്വർണാഭരണങ്ങൾ കൊണ്ടുവന്നാൽ ദൈവത്തെ കാണിച്ചുതരുമെന്നും ദിവ്യാത്ഭുതം നടക്കുമെന്നും പുറത്തു പറഞ്ഞാൽ തല പൊട്ടിത്തെറിക്കുമെന്നും അധ്യാപകൻ പറഞ്ഞതിനാലാണ് ഇങ്ങനെ ചെയ്​തതെന്നാണ് വിദ്യാർഥി പൊലീസിന് മൊഴി നൽകിയത്. കേസെടുത്തതറിഞ്ഞതോടെ, പരാതിക്കാരുമായി ബന്ധപ്പെട്ട് ദിവ്യശക്തിയിലൂടെ കാണാതായ സ്വർണം തിരിച്ചെത്തിക്കുമെന്നു പറഞ്ഞ് ചില വിദ്യകളും ഇയാൾ പ്രയോഗിച്ചിരുന്നു.

സംഭവം പുറത്തായതോടെയാണ് പ്രദേശവാസിയായ പള്ളിപ്പാത്ത് മൊയ്​തുവടക്കം മൂന്നുപേർ കൂടി പരാതി നൽകിയത്. അബ്​ദുൽ കരീം ഇപ്പോൾ ഒളിവിലാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.