തളിപ്പറമ്പ്: ബാറ്ററി മോഷ്ടിക്കവേ പിടിയിലായ ഏഴാംമൈൽ സ്വദേശി അബ്ദുറഹ്മാൻ തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി ബാറ്ററികൾ കവർന്നിട്ടുണ്ടെന്ന് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയകുമാർ പറഞ്ഞു. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.
ധർമശാല കണ്ണൂർ എൻജിനീയറിങ് കോളജിലെ സൗരോർജ വിളക്കിെൻറ ബാറ്ററി മോഷ്ടിക്കുമ്പോഴാണ് ജീവനക്കാർ അബ്ദുറഹമാനെ പിടികൂടി പൊലീസിൽ ഏൽപിച്ചത്.
ചോദ്യം ചെയ്യലിൽ, കൂവോട് ആയുർവേദ ആശുപത്രിക്ക് സമീപത്തെ സൗരോർജ വിളക്കിെൻറ രണ്ട്, കുപ്പം കടവിലെ നാല്, വെള്ളാരംപാറയിൽനിന്ന് രണ്ട് ബാറ്ററികൾ മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു. നൂറോളം ബാറ്ററികൾ ഇതുവരെ മോഷ്ടിച്ചെന്നും ഇവ മന്നയിലെയും ചിറവക്കിലെയും ആക്രിക്കടയിൽ വിൽപന നടത്തിയതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
മോഷണ മുതലാണെന്ന് അറിഞ്ഞുകൊണ്ടാണ് ബാറ്ററികൾ കുറഞ്ഞ വിലക്ക് ആക്രി വിൽപനക്കാർ വാങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആക്രിക്കട ഉടമകളെ അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.