മദ്യലഹരിയിൽ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിച്ചതായി പരാതി

പെ​രി​ങ്ങ​ത്തൂ​ർ: ക​രി​യാ​ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന ചെ​റു​പ്പ​ക്കാ​രെ വ​ള​ർ​ത്തു​പ​ട്ടി​യെ അ​ഴി​ച്ചു​വി​ട്ടു ക​ടി​പ്പി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി. പ​ട്ടി​യു​ടെ ക​ടി​യേ​റ്റ മാ​ന​ന്തേ​രി സ്വ​ദേ​ശി ന​ഫ്സ​ലി​നെ ആ​ദ്യം ത​ല​ശ്ശേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട്​ പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

ക​രി​യാ​ട് സ്വ​ദേ​ശി​യാ​ണ് പ​ട്ടി​യെ വി​ട്ട് ന​ഫ്സ​ലി​നെ​യും സു​ഹൃ​ത്താ​യ റി​യാ​സി​നെ​യും ആ​ക്ര​മി​ച്ച​ത് എ​ന്നാ​ണ് ചൊ​ക്ലി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ക​ട​യി​ലെ ക​ച്ച​വ​ടം മോ​ശ​മാ​യ​തി​നാ​ലാ​ണ്​ ര​ണ്ടു​പേ​രും ന​ട​ന്നു വി​ൽ​പ​ന​ക്കി​റ​ങ്ങി​യ​ത്.

Tags:    
News Summary - Complaint that the dog was released and bitten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.