Posted On
date_range Updated On
date_range ബൈക്കിലെത്തിയയാൾ യുവതിയുടെ മാല പൊട്ടിച്ച് കടന്നു
പെരിങ്ങത്തൂർ: ബൈക്കിലെത്തിയ അജ്ഞാതൻ യുവതിയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞു. വ്യാഴാഴ്ച ഉച്ച രണ്ടുമണിയോടെ പെരിങ്ങത്തൂരിനടുത്ത പുല്ലൂക്കരയിലാണ് സംഭവം.
പുല്ലൂക്കര മൃഗാശുപത്രി ജീവനക്കാരിയാണ് കവർച്ചക്കിരയായത്. റോഡരികിൽ നിൽക്കവേ ഇവരുടെ രണ്ടര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് ബൈക്ക് യാത്രികൻ കടന്നുകളയുകയായിരുന്നു. ഏകദേശം 90,000 രൂപ വിലവരും. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.