Posted On
date_range Updated On
date_range വീട്ടുപറമ്പിൽ കഞ്ചാവ് കൃഷി; വീട്ടുടമ പിടിയിൽ
പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പൂക്കോം മംഗലാട്ട് താഴെ അരവിന്ദാക്ഷെൻറ വീട്ടിൽനിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. കൂത്തുപറമ്പ് എക്സൈസ് സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. രണ്ട് മീറ്ററിലധികം നീളമുള്ള ചെടികളാണ് എല്ലാം.
50ലധികം ചെടികൾ വീട്ടുവളപ്പിൽ നട്ടുവളർത്തുകയായിരുന്നു. ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിൽ ആയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം എത്തിച്ചേർന്നത്.
എക്സൈസ് സി.ഐ പി.കെ. സതീഷ് കുമാർ, പ്രിവൻറിവ് ഓഫിസർ സുധീർ വാഴവളപ്പിൽ, സിവിൽ ഓഫിസർമാരായ ജലീഷ്, വി.എം. വിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.