ഷ​റൂ​ൺ

സി.പി.എമ്മുകാരനെ ആക്രമിച്ച കേസിൽ പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ

പെ​രി​ങ്ങ​ത്തൂ​ർ: ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​നെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ സി.​പി.​എം പ്ര​വ​ർ​ത്ത​ക​നെ ചൊ​ക്ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ന​പ്രം ക​ടു​ക്ക ബ​സാ​റി​ലെ മ​ട​യ​ന്റ​വി​ട ഷ​റൂ​ണി​നെ​യാ​ണ് (32) ചൊ​ക്ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൂ​ക്കോം കു​ന്നു​മ്മ​ക്ക​ണ്ടി ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ അ​നീ​സി​നെ(35) ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ് . ബു​ധ​നാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഘ​ടി​ത​മാ​യെ​ത്തി​യ 10 അം​ഗം അ​നീ​സി​നെ മ​ര​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​ൽ​ക്കു​ക​യും കാ​ലി​ന്റെ എ​ല്ല് പൊ​ട്ടു​ക​യും ചെ​യ്തു. അ​നീ​സ് ത​ല​ശ്ശേരി ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. അ​നീ​സി​ന്റെ ഭാ​ര്യ ഫ​സീ​ന​യു​ടെ പ​രാ​തി​യി​ൽ ഡി.​വൈ.​എ​ഫ്.​ഐ പാ​നൂ​ർ ബ്ലോ​ക്ക് അം​ഗം ന​വാ​സ് അ​ട​ക്കം ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു പേ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ചൊ​ക്ലി പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - A party worker was arrested in the case of attacking a CPM member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.